എറണാകുളം
കേരളത്തിലെ അതിശയകരമായതും അതിലേറെ ആഡംബരവും പ്രകൃതി സൗന്ദര്യവും നിറഞ്ഞ ഒരു ചരിത്ര സ്ഥലം ആണ് എറണാകുളം. പുരാതന കാലഘട്ടങ്ങളിൽ ഇവിടെ ചതുപ്പു നിലമായിരുന്നു. എന്നാൽ ഇന്ന് കേരളത്തിന്റെ പ്രധാന വ്യപാരവ്യവസായ കേന്ദ്രമായി മാറിരിക്കുകയാണ് എറണാകുളം. കേരളത്തിന്റെ വാണിജ്യ മൂലധനം എന്ന നിലയിൽ പേരെടുത്ത ഒരിടം കൂടിയാണ് എറണാകുളം. അന്താരാഷ്ട്ര വിപണിയിൽ തന്നെ ശ്രദ്ധ നേടിട്ടുള്ള ഒരു വ്യാപാര കേന്ദ്രം എറണാകുളത്തിന് സ്വന്തം ആണ്. കേരളത്തിന്റെ മധ്യഭാഗത്ത് സ്ഥിതി ചെയുന്ന ഇവിടം തികച്ചും ഒരു പട്ടണ ജീവിതത്തെ മാതൃക വിളിച്ചു കാട്ടുന്നു.
പ്രധാന കാഴ്ചകൾ.
1. മട്ടാഞ്ചേരി മ്യൂസിയം
എറണാകുളത്തെ ഫോർട്ട് കൊച്ചിയിൽ മട്ടാഞ്ചേരി എന്ന പ്രദേശത്താണ് മട്ടാഞ്ചേരി മ്യൂസിയം സ്ഥിതി ചെയ്യുന്നത്. വിദേശ സംസ്ക്കാരത്തിന്റെ ഒരുപാട് അവശിഷ്ടങ്ങൾ ഉൾക്കൊള്ളുന്ന പ്രദേശം കൂടിയാണ് മട്ടാഞ്ചേരി. ഇന്നും ഇവിടെ വിദേശികൾ നിർമിച്ച നിരവധി വസ്തുവിദ്യകളും ഇവിടെ ഉണ്ട്. കൂടാതെ ഈ സ്ഥലത്തെ കേരളം സർക്കാർ പ്രൈതൃക കേന്ദ്രമായി പ്രഖ്യാപിച്ചിട്ടുണ്ട്. ഇതുകൊണ്ടു തന്നെ മട്ടാഞ്ചേരിയിലേക്ക് എല്ലാ വിനോദ സഞ്ചാരികളെയും ആകർഷിക്കുന്നു. മുൻപ് ഈ മട്ടാഞ്ചേരിയെ മട്ടൻചേരി എന്ന് അറിയപെറ്റിരുന്നു അതിനു കാരണം എന്ന് പറയുന്നത് ഇവിടെ പണ്ട് മട്ടൻ കശാപ്പുകാരുടെ ഒരിടം ആയിരുന്നു. മട്ടൻചേരി കാലക്രെമേണ മട്ടാഞ്ചേരി ആയി മാറി. എറണാകുളത്തെ തന്നെ ഏറ്റവും പ്രധാനപ്പെട്ട ഒരു മ്യൂസിയം കൂടിയാണ് മട്ടാഞ്ചേരി മ്യൂസിയം.
2. വൈപ്പീൻ ദ്വീപ്
കേരളത്തിൽ തന്നെ മികച്ച ദ്വീപുകളിൽ ഒന്നായി അറിയപ്പെടുന്ന ഒരു ദ്വീപ് ആണ് വൈപ്പീൻ ദ്വീപ്. ഈ ദ്വീപ് സന്ദർശിക്കാൻ ലക്ഷ കണക്കിന് ആളുകൾ ആണ് ഇവിടെ ദിവസവും എത്തുന്നത്. ഈ നഗരത്തെ ഏറ്റവും സൗന്ദര്യം ഉള്ളത് ആക്കുന്നതും, മനോഹരം ആക്കുന്നതും ഈ ദ്വീപ് ആണ്. ഇവിടെ എത്തുന്ന സന്ദർശകർക്ക് വളരെ മനോഹരമായ കാഴ്ചകളും, ആസ്വദിക്കുവാനായി വാട്ടർ റസ്റ്റോറന്റുകൾ, ഹോട്ടലുകൾ എന്നിവ ഉൾകൊള്ളുന്നു. വളരെ തിരക്കുപിടിച്ച ജീവിതത്തിൽ നിന്ന് വളരെ ശാന്തമായ അന്തരീക്ഷം നമുക്ക് നൽകുന്നു. എവിടെ എത്തുന്ന വിനോദ സഞ്ചരിക്കക്കു പ്രകൃതിയുടെ നല്ലൊരു ഡെസ്ക്ടോപ്പ് വ്യൂ ആണ് നല്കുന്നത്.
3. തട്ടേക്കാട് പക്ഷിസങ്കേതം
ഇന്ത്യയിൽ തന്നെ വംശനാശ ഭീഷണി നേരിടുന്ന പക്ഷികളുടെ ആവാസ കേന്ദ്രം ആണ് തട്ടേക്കാട് പക്ഷിസങ്കേതം. ഈ പക്ഷി സങ്കേതം ആണ് കേരളത്തിലെ തന്നെ ആദ്യത്തെ പക്ഷി സങ്കേതങ്ങളിൽ ഒന്നായി ആണ് അറിയപ്പെടുന്നത്. ലോക പ്രശസ്തനായ പക്ഷിശാത്രജ്ഞനായ സലിം അലി ഈ സങ്കേതത്തിന്റെ പാട്ടി പറഞ്ഞത് വംശനാശ ഭീഷണി നേരിടുന്ന നൂറിലധികം ദേശാടന പക്ഷികളുടെ ആവാസ കേന്ദ്രം ആണ് തട്ടേക്കാട് പക്ഷി സങ്കേതം. കൂടാതെ ഈ സങ്കേതത്തിൽ നിരവധി മരങ്ങളും കത്ത് സൂക്ഷിച്ചു പോരുന്നുണ്ട്. മഹാഗണി, തേക്ക്, റോസ് വുഡ്, റബ്ബർ എന്നി മരങ്ങളുടെ തോട്ടങ്ങളും ഉണ്ട്. ഇവിടെ പക്ഷികളാണ് കൂടുതലും ഉള്ളതിനാൽ ഇവിടെ എത്തുന്ന വിനോദ സഞ്ചരിക്കാൻ കൈയിൽ ഒരു ബൈനോക്കുലർ കരുതുന്നത് നല്ലതായിരിക്കും. ഇവിടെ സന്ദർശിക്കാൻ ഏറ്റവും അനുയോജ്യമായ സാമ്യം എന്നത് നവംബർ മുതൽ മാർച്ച് വരെയാണ്.
4. ഹിൽ പാലസ്
49 കെട്ടിടങ്ങൾ ഉൾകൊള്ളുന്ന ഒരു പ്രമുഖ കൊട്ടാരം ആണ് ഹിൽ പാലസ്. 1865 ആണ് ഹിൽ പാലസ് പണികഴിപ്പിച്ചത്. ഇവിടെ പുരാവസ്തുക്കൾ കാത്തു സൂക്ഷിച്ചു പോരുന്നു. ഈ പുരാവസ്തുക്കൾ എല്ലാം കൊച്ചി രാജാവിന്റെ ആണ്. അദ്ദേഹത്തിന്റെ ഓർമ്മക്കായി അദ്ദേഹത്തിന്റെ എല്ലാ വസ്തുക്കളും അവശിഷ്ടങ്ങളും ഇവിടെ സൂക്ഷിക്കുന്നു. ഇവിടം വിനോദ സഞ്ചാരികൾക്കായി ദിവസവും രാവിലെ 9 മുതൽ 12 വരെ തുറന്നു നൽകും. ഉച്ചകഴിഞ്ഞു 2 മാണി മുതൽ 4 : 30 വരെയും തുറന്നു നല്കുന്നു. ഇവിടെ എത്തുന്ന വിനോദ സഞ്ചാരികൾക്കു കൊച്ചിയുടെ പുരാതന കഥകൾ എല്ലാം കണ്ടു മനസിലാക്കാൻ സാധിക്കുന്നു.
5. ഡേവിഡ് ഹാൾ ആർട്ട് ഗ്യാലറി
എറണാകുളത്തെ പേരുകേട്ട കലാകാരന്മാരുടെ വൈവിധ്യമാർന്ന കലാവിരുന്നുകൾ പ്രദർശിപ്പിക്കുന്ന ഒരിടം ആണ് ഡേവിഡ് ഹാൾ ആര്ട്ട് ഗ്യാലറി. ഈ ഗ്യാലറി മുൻപ് ഡച്ചുകാരുടെ പഴ ബംഗ്ലാവ് ആയിരുന്നു. ഇത് ഫോഡ് കൊച്ചിയിലെ ഡച്ച് സെമിത്തേരിക്കടുത്തായിരുന്നു സ്ഥിതി ചെയ്തിരുന്നത്. ഈ ബംഗ്ലാവിനെ നവീകരിച്ചാണ് ഇന്നത്തെ ആർട്ട് ഗ്യാലറി ആക്കി മാറ്റിയത്. ഇവിടെ വ്യസ്തത തരത്തിലുള്ള കേക്കുകളും ലഘു ഭക്ഷണങ്ങളും ലഭിക്കുന്നുണ്ട്. ഇത് ലഭിക്കുന്നത് ഒരു ഗാര്ഡന് നടുവിലായി ഉള്ള റസ്റ്റോറന്റിൽ ആണ്. അതുകൊണ്ടു തന്നെ ഈ റെസ്റ്റോറിന്റിനെ ഗാർഡൻ റെസ്റ്റോറന്റ് എന്നും അറിയപ്പെടുന്നു. എന്നും ശാന്തത നിറഞ്ഞത് ആയിരിക്കണം എല്ലാ റെസ്റ്റോറന്റുകളും, അങ്ങനെ ഒരു അനുഭവം നൽകുന്ന ഒരിടം കൂടിയാണ് ഇത്. ആര്ട്ട് ഗ്യാലറി സന്ദർശിക്കാൻ കൂടുതലായും കലാകാരന്മാരും കലയെ സ്നേഹിക്കുന്നവരും ആണ് എത്തുന്നത്.
എറണാകുളത്തെ ഒരിക്കലും ഈ ഒരു പേജിൽ ഉൾക്കൊള്ളിക്കാൻ പറ്റില്ല. പ്രാചീന കാലം മുതലേ പേരുകേട്ട കൊച്ചിപോലുള്ള തുറമുഖങ്ങൾ ഉൾകൊള്ളുന്ന ഒരിടം ആണ് എറണാകുളം. അതുകൊണ്ടു തന്നെ ഈ പേജ് മതിയാവില്ല. വിനോദ സഞ്ചാരികൾ ഒരിക്കൽ എങ്കിലും ഈ സ്ഥലം തന്റെ ജീവിതത്തിൽ എപ്പോളെങ്കിലും ഒരിക്കൽ സന്ദർശിച്ചിട്ടുണ്ടാവും. ഈ സ്ഥലം അവർക്കു നല്ല ഉന്മേഷവും സന്തോഷവും നല്കിട്ടുണ്ട്.