വയനാടിന്റെ വിശേഷം

വയനാട്

കേരളത്തിന്റെ തനത് പ്രകൃതി ഭംഗി ആവോളം നിറഞ്ഞു നിക്കുന്ന ഒരു സുന്ദര പ്രദേശം ആണ് വയനാട്. കേരളത്തിന്റെ ഒരു ജില്ലാ ആണ് വയനാട്. സഞ്ചാരികളെ ഒട്ടേറെ ആകർഷിക്കുന്ന വയനാട് സുഗന്ധ സസ്യ തോട്ടങ്ങൾ ആയും വന്യ ജീവികളുടെ ആസ്ഥാന കേന്ദ്രമായും അറിയപ്പെടുന്നു. വന സംരക്ഷണത്തിന്റെ കാര്യം എടുത്താൽ ഇവയുമായി ബന്ധപ്പെട്ട കേരളത്തിന്റെയും തമിഴ് നാടിന്റെയും അതിർത്തി ഈ പ്രദേശത്തിന്റെ ഭാഗമാണ്. അതിനാൽ ഇവിടെ എത്തുന്ന സഞ്ചാരികൾക്ക് ഇവിടുത്തെ പ്രകൃതി സൗന്ദര്യത്തോടൊപ്പം വന്യ ജീവികളെയും ആവോളം കണ്ട് ആസ്വദിക്കാൻ ആകും. മിക്കപ്പോഴും ഒരുപോലെ ഉള്ള കാലാവസ്ഥയാണ് ഇവിടെ കാണാറുള്ളത്. വയനാട് തമിഴ് നാട് അതിർത്തിയിൽ സ്ഥിതി ചെയ്യുന്ന തമിഴ് നാട്ടിലെ മുട്ടുമലൈ മലനിരകൾ വയനാട്ടിലെ വന്യ ജീവികൾക്ക് സ്വസ്ഥ വാസം നയിക്കാൻ ഒരു പ്രധാന കാരണം ആകുന്നു.
വയനാട് ജില്ലയിൽ അറിയപ്പെടുന്ന പ്രധാന സ്ഥലങ്ങൾ മാനന്തവാടി, സുൽത്താൻ ബത്തേരി , വൈത്തിരി എന്നിവയാണ്. വയനാടിന്റെ പുരാതന നാമം വയൽ നാട് എന്നായിരുന്നു. പൊന്നു വിളയിക്കുന്ന വയലുകളാൽ സമ്പന്നം ആയ നാട് എന്നാണ് ഇതിന്റെ അർഥം. ഈ പേരിൽ നിന്നാണ് നമ്മുടെ വയനാട് എന്ന പേരിന്റെ ഉത്ഭവം. വയനാടിന്റെ ഭൂമി ശാസ്ത്രം സമുദ്രനിരപ്പിൽ നിന്ന് ഏകദേശം 1900 മീറ്റർ ഉയരത്തിൽ ആണ്.
ഇത്രയും അധികം പച്ചപ്പും, പ്രകൃതി സൗദര്യവും നിറഞ്ഞ ഒരു ഇരിടം വേറെ ഇല്ലന്ന് തന്നെ പറയാം. ഇവിടെ വന്യ ജീവി സങ്കേതങ്ങൾ, കരുതൽ ശേഖരങ്ങളും, ദേശിയ ഉദ്യാനങ്ങളും, കാടുകളിലെ ഗ്രാമീണ ജീവിതം നയിക്കുന്ന ഇന്നും പുരോഗമനം ഇല്ലാത്ത ആദിവാസി കുടുംബങ്ങളും എല്ലാം കത്ത് സൂക്ഷിച്ചു വരുന്ന സ്ഥലമാണ് വയനാട്. ഇന്ത്യയിലെ ഏറ്റവും വലിയ എർത്ത് ഡാം എന്ന നിലയിലും ഏഷ്യയിലെ രണ്ടാമത്തെ എർത്ത് ഡാം എന്ന നിലയിലും പേരുകേട്ട ഒരു ഡാം ആണ് വയനാട്ടിലെ ബാണാസുര സാഗർ ഡാം ഇവിടെ സ്ഥിതി ചെയുന്നു. ട്രെക്കിംഗ്, ഹൈക്കിംഗ്, പർവതാരോഹണം, റോക്ക് ക്ലൈംബിംഗ്, റാപ്പെല്ലിംഗ്, ക്യാമ്പിംഗ് എന്നിവ ആസ്വദിക്കാൻ എത്തുന്ന സഞ്ചാരികളെ ഒട്ടും വിഷമിപ്പിക്കാത്ത ഒരു ജില്ല കൂടിയാണ് വയനാട്. ഇതിനെല്ലാം കാരണം ഇവിടെ ഉള്ള ഇടതൂർന്നതും,ഉയരത്തിലുള്ള പർവ്വതങ്ങളും ആണ്. ഈ പ്രകൃതിയുടെ സൗദര്യം ഒന്നൂടെ കൂട്ടുവാൻ ഇവയ്ക്കു ഇടയിലൂടെ ഒഴുകി പോകുന്ന വലുതും ചെറുതുമായ നദികൾ.

പ്രധാന സ്ഥലങ്ങൾ

എഡക്കൽ ഗുഹ

വയനാട് ജില്ലയിൽ നിന്ന് ഏകദേശം 27 കിലോമീറ്റർ അകലെ ആണ് എഡക്കൽ ഗുഹകൾ സ്ഥിതി ചെയ്യുന്നത്. പ്രകൃതിയാൽ അധീവ മനോഹരം ആണ് എഡക്കൽ ഗുഹകൾ. സമുദ്ര നിരപ്പിൽ നിന്ന് ഏകദേശം 1100 മീറ്റർ ഉയരത്തിൽ ആണ് എഡക്കൽ ഗുഹകൾ സ്ഥിതി ചെയ്യുന്നത്. ഇവിടെ ആദിമ മനുഷ്യർ ജീവിച്ചിരുന്ന എങ്ങനെയാണു എന്നും അവരുടെ ജീവിത രീതികൾ എന്തെല്ലാം എന്നും വിളിച്ചു കാട്ടുന്നു. കൂടാതെ അവർ അവിട ഈജീവിച്ചിരുന്നു എന്നതിന് തെളിവുകളായിട്ട് അവർ തന്നെ വരച്ച ചുമർ ചിത്രങ്ങളും കാണാം. ഈ ചിത്രങ്ങൾക്ക് എല്ലാം തന്നെ 6000 വർഷത്തോളം പഴക്കം ഉണ്ട്. ശിലായുഗ കൊത്തുപണികൾ ഉള്ള ദക്ഷിണേന്ത്യയിലെ നിന്ന് അറിയപ്പെടുന്ന ഒരേയൊരു ഉദാഹരണമാണ് എഡക്കൽ ഗുഹകൾ.

ബാണാസുര സാഗർ ഡാം

ഇന്ത്യയിലെ ഏറ്റവും വലിയ എർത്ത് ഡാമും ഏഷ്യയിലെ രണ്ടാമത്തെ വലിയ എർത്ത് ഡാമും ആണ് ബാണാസുര സാഗർ ഡാം. 1979 വർഷ കാലഘടത്തിൽ ആണ് ഈ ഡാമിന്റെ പണികൾ ആരംഭിച്ചത്. അന്ന് ഈ പദ്ധതി ഉൾക്കൊണ്ടിരുന്നത് കാണലും അണക്കെട്ടും എന്നതിലുമായിരുന്നു. ഈ ഡാം വന്നതോടെ ഒരു ജനപ്രദേശത്തെ ജലക്ഷാമവും വരണ്ട കാലഘട്ടവും മാറി കിട്ടി എന്ന് പറയപ്പെടുന്നു. ഒരു കാലഘട്ടത്തിൽ ഈ അണക്കെട്ടിന് ചുറ്റുമുള്ള പ്രദേശങ്ങളിൽ വെള്ളം കേറുകയും പിന്നീട് അത് ഒരു ദ്വീപ് ആയി മാറുകയും ചെയ്തു. ഈ അണകെട്ട് നിർമിച്ചിരിക്കുന്നത് പാറകളും, കല്ലുകളും കൊണ്ടാണ്. അതുകൊണ്ടു തന്നെയാണ് ഈ അണക്കെട്ടിനെ എർത്ത് ഡാം എന്ന് പറയുന്നതും.

ശ്രീ തിരുനെല്ലി മഹാവിഷ്ണു ക്ഷേത്രം

പുരാതന കാലം മുതൽക്കേ ഉള്ള ഒരു മഹാവിഷ്ണു ക്ഷേത്രം ആണ് ശ്രീ തിരുനെല്ലി മഹാവിഷ്ണു ക്ഷേത്രം. ഈ ക്ഷേത്രം കേരള കർണാടക അതിർത്തിക്ക് അടുത്തുള്ള ബ്രഹ്മഗിരി കുന്നിന്റെ മുകളിൽ ആണ് സ്ഥിതി ചെയുന്നത്. സമുദ്ര നിരപ്പിൽ നിന്നും ഏകദേശം 900 മീറ്റർ ഉയരത്തിലാണ് ഈ ക്ഷേത്രം. വനങ്ങളാലും പർവ്വതങ്ങളാലും സമൃദ്ധമായ ഒരിടം കൂടിയാണ് ഇവിടം. നിരവധി തീർത്ഥാടകരാണ് ഈ ക്ഷേത്രത്തിൽ  എത്തിത്തുന്നതും മഹാവിഷ്ണുവിനെ സന്ദർശിക്കുന്നതും. നിറഞ്ഞ ഭക്തി സാന്ദ്രവും അതിലേറെ പ്രകൃതി സൗദര്യം വിളിച്ചോതുന്ന ഒരിടം കൂടിയാണ് ഈ ക്ഷേത്രം.

കുറുവദ്വീപ്

പേര് പോലെ തന്നെ ഇതൊരു ദ്വീപ് തെന്നെയാണ്. കബനി നദിയുടെ കൈവഴികളിൽ ആണ് ഇവ സ്ഥിതി ചെയുന്നത്. ചെറുതും വലുതുമായ നിരവധി ദ്വീപുകൾ ആണ് ഇവിടെ ഉള്ളത്. എപ്പോ വേണേലും മുങ്ങി പോകാവുന്നതാണ് ഈ ചെറിയ ദ്വീപുകൾ. കബനി നദിയുടെ തേറത്തു ഉള്ള 950 ഏക്കർ നദി ഡെൽറ്റായാണ് ഈ കുറുവ ദ്വീപുകൾ. ജനവാസമില്ലാത്ത ദ്വീപുകൾ ആയതു കൊണ്ട് തന്നെ ഇവിടെ നിരവധി പക്ഷി മൃഗാദികളെ കാണാൻ സാധിക്കും. അപൂർവയിനം ദേശാടന പക്ഷികൾ, ഔഷധ സസ്യങ്ങൾ എന്നിവയാൽ സമൃദ്ധമാണ് ഈ ദ്വീപ്. ഇവിടെ നിറഞ്ഞു നിൽക്കുന്ന മരങ്ങൾ എന്നും പച്ചപ്പിനാൽ ഈ ദ്വീപിനെ കൂടുതൽ മനോഹരമാക്കുന്നു.
വായനാടിലേക്കു യാത്ര തിരിക്കുമ്പോൾ തന്നെ ഓരോ വിനോദ സഞ്ചാരികൾക്കും അറിയാം ഒരിക്കലും ഒന്നോ രണ്ടോ ദിവസം കൊണ്ട് ഈ പ്രകൃതി ഭംഗി വിളിച്ചോതുന്ന സ്ഥലം കണ്ട് തീർക്കാൻ ആകില്ല എന്നും. എന്നും വിനോദ സഞ്ചാരികൾക്കു ആവേശവും ഉന്മേഷവും നൽകുന്ന ഒരിടം കൂടിയാണ് വയനാട്.

Leave a Comment