മലപ്പുറം
ഇ – സാക്ഷരതാ ലഭിച്ച കേരളത്തിലെ ആദ്യത്തെ ജില്ല ആണ് മലപ്പുറം. എന്നിരുന്നാലും അത്ര തന്നെ അറിയപ്പെടാത്ത ജില്ല കൂടിയാണ് മലപ്പുറം. പാലക്കാടിന്റെയും കോഴിക്കോടിന്റെയും കുറച്ചു ഭാഗങ്ങൾ ഉൾകൊള്ളുന്ന ജില്ലയാണ് ഇത്. പ്രശസ്തരായ സംസ്കൃതത്തിൽ നാരായണീയം രചിച്ച മേൽപ്പത്തൂർ നാരായണ ഭട്ടതിരി, പൂന്താനം നമ്പൂതിരി, തുഞ്ചത്ത് രാമാനുജൻ എഴുത്തച്ഛൻ എന്നിവരുടെ ജന്മഭൂമിയാണ് മലപ്പുറം. അതുകൊണ്ടു തന്നെ ബ്രഹ്മണിക ഹിന്ദുമതത്തിന്റെ ശക്തികേന്ദ്രമായി അറിയപ്പെടുന്നു. ഇവിടെ എത്തുന്ന വിനോദ സഞ്ചാരികൾക്കു ആരോഗ്യകരമായ ഒരു വിരുന്നു ഒരുക്കുന്നു.
ഭക്ഷണ പ്രേമികൾക്ക് മലപ്പുറം ഒരു സ്വർഗ്ഗം ആന്നെന്നു വേണേൽ പറയാം. അത്രയ്ക്കും പറഞ്ഞറിയിക്കാൻ പറ്റാത്ത രുചി വിഭവങ്ങൾ ആണ് മലപ്പുറത്തിന് സ്വന്തമായി ഉള്ളത്. കേരളത്തിന്റെ ഞാനാഭാവങ്ങളിൽ മലപ്പുറത്തിന്റെ സ്വന്തം ഭക്ഷണങ്ങൾ ലഭിക്കുമെങ്കിലും അതിന്റെ യഥാർത്ഥ രുചി അറിയണമെങ്കിൽ മലപ്പുറത്ത് തന്നെ വന്നു കഴിക്കണം. ഭക്ഷണത്തിന്റെ കാര്യത്തിൽ മലപ്പുറം മുൻനിരയിൽ ആണെങ്കിലും സഞ്ചാരികൾക്കും ഇവിടം സ്വർഗ്ഗമാണ്. മലപ്പുറം എന്നത് ബീച്ചുകളും, കോട്ടകളും, പർവ്വതങ്ങളും, നദികളും എല്ലാം കൊണ്ടും സമ്പന്നം ആണ്. നിരവധി ആരാധനാലയങ്ങളാൽ അനുഗ്രഹീതം ആണ് കേരളത്തിന്റെ സ്വന്തം മലപ്പുറം. പരമ്പരാഗത ചികിൽസയ്ക്ക് പേരുകേട്ട സ്ഥലം എന്ന പ്രതേകതയും മലപ്പുറത്തിന് സ്വന്തമാണ്.
മലപ്പുറത്തിന്റെ സ്വന്തം സഞ്ചാര കേന്ദ്രങ്ങൾ.
1. നിലമ്പൂർ
ഓമനത്തമുള്ള മലപ്പുറത്തിന്റെ സ്വകാര്യ അഹങ്കാരം ആണ് നിലമ്പൂർ. മലപ്പുറം ജില്ലയിലെ ചെറിയ ഒരു നഗരം മാത്രമാണ് നിലമ്പൂർ എന്നിരുന്നാലും വളരെ പേരുകേട്ട ഒരു നഗരം. സൗന്ദര്യത്തിലും,ഭംഗിയിലും പേരുകേട്ട ഒരു സ്ഥലം. ഇവിടെ കൂടുതലായും കാണുന്നത് തേക്ക് മരങ്ങൾ ആണ്. ലോകത്തിലെ തന്നെ ഏറ്റവും പഴക്കം ചെന്ന തേക്ക് മരങ്ങൾ ആണ് ഇവിടെ കാണുന്നത്. ലോകത്തിലെ തന്നെ ആദ്യത്തെ തേക്ക് മ്യൂസിയം സ്ഥിതി ചെയുന്നത് നിലമ്പൂരിൽ ആണ്. തേക്കിന്റെ ഉപയോഗങ്ങളെ കുറിച്ചും, ഗുണങ്ങളെ കുറിച്ചും ഇവിടെ വിവരിക്കുന്നു. ഇത് കൂടാതെ ഇവിടെ നിരവധി വെള്ളച്ചാട്ടങ്ങളും ഉണ്ട്.
2 . മഞ്ജേരി
ഏറനാട് താലൂക്കിന്റെ ആസ്ഥാനമായ മഞ്ജേരി മലപ്പുറം ജില്ലയുടെ വടക്കുകിഴക്കൻ പട്ടണത്തിൽ നിന്നും 12 കിലോമീറ്റർ അകലെയാണ്. മലപ്പുറം ജില്ലയുടെ ജില്ലാ ആശുപത്രി, ജില്ലാ കോടതി, ചില ജില്ലാ ഓഫീസുകൾ എന്നിവ ഈ നഗരത്തിൽ ആണ് സ്ഥിസ്തി ചെയുന്നത്. ചരിത്രത്തിൽ പേരുകേട്ട സ്ഥലമാണ് മഞ്ജേരി. ഒട്ടനവധി ബ്രിട്ടീഷ് വിരുദ്ധ കലാപങ്ങൾ മഞ്ജേരി എന്ന കൊച്ചു നഗരത്തിൽ അരങ്ങേറിട്ടുണ്ട്. കൂടാതെ സമോറിൻസിനു കീഴിലുള്ള ഭരണകുടുംബങ്ങളുടെ ഇരിപ്പിടമായിരുന്നു മഞ്ജേരിയിലെ മഞ്ജേരി കോവിലകം.
3. പൂക്കോട്ടൂർ
പൂക്കോട്ടൂർ ചരിത്രത്തിൽ പേരുകേട്ട ഒരിടം ആണ്. നിരവധി കലാപങ്ങൾ ഇവിടെ അരങ്ങേറിട്ടുണ്ട്. ഈ കലാപത്തിൽ മാപ്പിള യോദ്ധാവ് ബ്രിട്ടീഷുകാരുമായി യുദ്ധം ചെയ്തിട്ടുണ്ട്. ഇവിടെ നിന്നും കുറച്ചു അകലെയുള്ള ഒരു സ്ഥലം ആണ് പനക്കാട്. കേരളത്തിലെ മുസ്ലിങ്ങളുടെ പ്രധാന ആത്മീയ കേന്ദ്രമാണ് ഈ പനക്കാട്.
4. തിരുനാവായ
ചരിത്രപരമായി പ്രശസ്തി ആർജിച്ച ഒരിടം ആണ് തിരുനാവായ. കേരളത്തിൽ പേരുകേട്ട ഒരു സംഭവം ആണ് മാമാങ്കം. ഭാരത പുഴയുടെ തീരത്താണ് ഈ തിരുനാവായ സ്ഥിതി ചെയുന്നത്. ഇവിടെ ആണ് ചരിത്രത്തിൽ ഇടം നേടിട്ടുള്ള മാമാങ്കം അരങ്ങേറിട്ടുള്ളത്. ഭരണാധികാരികളുടെ മതമായ സമ്മേളനം ആയിരുന്നു മാമാങ്കം എന്ന് പറയുന്നത്. ഈ മാമാങ്കം നടത്തി പോരുന്നത് 12 വർഷത്തിൽ ഒരിക്കൽ ആണ്. ഈ മാമാങ്കത്തിൽ വിജയിക്കുന്ന ഒരാളെ കേരളം ചക്രവർത്തിയായി തിരഞ്ഞെടുക്കുന്നു. നിരവധി വ്യാപാര മേളകൾ അരങ്ങേറുന്ന ഒരിടം കൂടിയാണ് മാമാങ്കം. ഈ ഉത്സവം 28 ദിവസം ആണ് നീണ്ടു നിൽക്കുന്നത്. ഈ സമയത് പുറത്തു നിന്നുള്ള വ്യാപാരികൾ ഇവിടെ എത്തുകയും വ്യാപാരം നടത്തുകയും ചെയുന്നു.
5. തിരുർ
കോഴിക്കോടിൽ നിന്ന് 41 കിലോമീറ്റര് അകലെയാണ് തിരുർ സ്ഥിതി ചെയുന്നത്. ഈ ചെറിയ നഗരം എന്നത് മലപ്പുറം ജില്ലയിലെ തന്നെ പ്രധാനപ്പെട്ട ബിസിനസ്സ് കേന്ദ്രങ്ങളിൽ ഒന്നാണ്. മലയാള സാഹിത്യത്തിൻറെ പിതാവായ തുഞ്ചത്ത് രാമാനുജൻ എഴുത്തച്ഛൻ എന്ന മഹാ മനുഷ്യന്റെ ജന്മ സ്ഥലം ആണ് തിരൂർ. തുഞ്ചത്ത് പറമ്പ് എന്നും മലയാളികൾക്ക് പുണ്യ സ്ഥലം ആണ്.
6. പൊന്നാനി
മലപ്പുറത്തെ ഉള്ള ഏക തുറമുഖമാണ് പൊന്നാനി. അതുകൂടാതെ കേരളത്തിലെ തന്നെ ഏറ്റവും പ്രാചീനമായ തുറമുഖം കൂടിയാണ് പൊന്നാനി. ഈ തുറമുഖം ഭാരതപുഴയോടു ചേർന്ന് കിടക്കുന്നു. പൊന്നാനി എന്നും മത്സ്യബന്ധനത്തിന് പേരുകേട്ട ഒരിടം കൂടിയാണ്. പള്ളികളുടെയും ഖബറികളുടെയും നാടാണ് പൊന്നാനി.
7. കോട്ടക്കൽ
ആയുർവേദ ചികിത്സക്ക് പേരുകേട്ട നാടാണ് കേരളം. ഇങ്ങനെ ഉള്ള ആയുർവേദ ചികിത്സക്ക് പേരുകേട്ട ഒരു പ്രസ്ഥാനം ആണ് കോട്ടക്കൽ ആര്യ വൈദ്യശാല. പല അസുഖങ്ങൾക്കും ഏറ്റവും മികച്ച രീതിൽ ചികിത്സ നൽകി പോരുന്ന ഒരു പ്രസ്ഥാനം കൂടിയാണ് ഇത്. ഈ ആര്യ വൈദ്യശാല സ്ഥിതി ചെയുന്നത് കോട്ടക്കൽ ആണ്. പല കലയ്ക്കും സംസ്കാരത്തിനും പേരുകേട്ട സ്ഥലമാണ് കോട്ടക്കൽ. ഇവിടത്തെ കലയും സംസ്കാരവും കത്ത് സൂക്ഷിച്ചു കൊണ്ട് പോരുന്നത് ഈ ആര്യ വൈദ്യശാല ആണ്. ആയുവേദത്തിലെ കേരളത്തിന്റെ തലസ്ഥാനം എന്ന് അറിയപ്പെടുന്നതും ഈ കോട്ടക്കൽ ആണ്.
മലപ്പുറത്തെ പറ്റി പറഞ്ഞാലും പറഞ്ഞാലും തീരാത്ത കാര്യങ്ങൾ ആണ് ഉള്ളത്. കേരളത്തിന് നിരവധി സാഹിത്യകാരന്മാരെ സമ്മാനിച്ച ജില്ലാ കൂടിയാണ് മലപ്പുറം. വാക്കുകളും എഴുത്തുകളും കൊണ്ട് ആമോദം സൃഷ്ടിക്കുമ്പോഴും മലപ്പുറം എന്ന നാട്ട്യ സുന്ദര നാടിനെ വിളിച്ചോതുന്ന നനവൈവിധ്യങ്ങളാൽ നിറഞ്ഞു നിൽക്കുന്ന രുചികളും പ്രകൃതി വരദാന സൗന്ദര്യങ്ങളും എദേഷ്ടം അനുഭവിച്ചറിയണം എങ്കിൽ മലപ്പുറത്തെ തൊട്ട് അറിഞ്ഞു യാത്ര ചെയുക തന്നെ വേണം.