പൊന്മുടി മലയോരം

പൊന്മുടി

തിരുവനന്തപുരം ജില്ലയിലെ ഒരു മലയോര പ്രദേശമാണ് പൊന്മുടി. കാഴ്ചകൾ കൊണ്ട് അവിസ്മരണീയം ആയതിനാൽ പൊന്മുടി എന്ന മലയോര പ്രദേശം വിനോദ സഞ്ചാരികളുടെ ഇഷ്ട്ട സഞ്ചാര മേഖല ആയി മാറി. മൊട്ടക്കുന്നുകളാൽ ആകാശത്തോളം തൊട്ടു നിൽക്കുന്ന ഈ പ്രദേശം ഏതൊരു സഞ്ചാരികളുടെയും മനം കവർന്നു എടുക്കും.

തിരുവനന്തപുരം നഗരത്തിൽ നിന്ന് ഏകദേശം അറുപത്തിയൊന്ന് കിലോമീറ്റർ അകലെ ആണ് പ്രകൃതി രമണീയം ആയ പൊന്മുടി സ്ഥിതി ചെയ്യുന്നത്. തിരുവനന്തപുരം ജില്ലയിൽ വരുന്നതും ഉള്ളതും ആയിട്ടുള്ള ഏതൊരു വിനോദ സഞ്ചാരിയെയും ആദ്യം ചെന്ന് എത്തപെടാൻ ആകർഷിക്കുന്ന ഒരു പ്രധാന സഞ്ചാര കേന്ദ്രം ആണ് പൊന്മുടി.

തിരുവനന്തപുരത്തും നിന്ന് നെടുമങ്ങാട്, വിതുര വഴി ആണ് പൊന്മുടിയിലേക്ക് പ്രവേശിക്കുന്നത്. ഇരുപത്തിരണ്ട് ഹെയർപിൻ വളവുകൾ താണ്ടി വേണം പൊന്മുടിയിലേക്ക് എത്തപെടാൻ ഉള്ളത്. ഹെയർപിൻ വളവുകൾ കയറുന്നതിനു മുൻപ് തന്നെ കല്ലാറിൽ ഒരു ചെക്‌പോസ്റ് ഉണ്ട്. അവിടെ നിന്നാണ് മീൻമൂട്ടിൽ വെള്ളച്ചാട്ടത്തിലേക്കുള്ള യാത്ര തുടങ്ങേണ്ടത്.

ഇരുപത്തിരണ്ട് ഹെയർപിൻ വളവുകളിലൂടെ യാത്രയ്ക്ക് ഇടയിൽ ചുറ്റും കാണുന്ന തേയില തോട്ടങ്ങളും അവിടുത്തെ സൗദര്യം കൂട്ടുന്നു. യാത്ര ചെയ്തു മുകളിൽ എത്തുമ്പോൾ മൊട്ടകുന്നുകളാൽ നിറഞ്ഞ പ്രകൃതി സുന്ദര പൊന്മുടിയെ നമ്മുക്ക് കാണുവാൻ സാധിക്കും.

മൊട്ടകുന്നുകളുടെ മുകളിലൂടെ നടന്നു പൊന്മുടിയെ കണ്ടു തൊട്ടു ആസ്വദിക്കുവാൻ ഏതൊരു സഞ്ചാരിയും ഏറെ ഇഷ്ട്ടപെടുന്നു. സഞ്ചാരികൾക്കു താമസിക്കാൻ ആയി തന്നെ ഹിൽസ്റ്റേഷനിൽ തന്നെ കേരളം ടൂറിസ്റ്റ് ഡെവലൊപ്മെന്റ് കോർപറേഷന്റെ ഒരു കെട്ടിട സമുച്ചയം തന്നെ അവിടെ ഒരുക്കിയിട്ടുണ്ട്.

പ്രാധാന സ്ഥലങ്ങൾ

പൊന്മുടി ഹിൽ സ്റ്റേഷൻ

പൊന്മുടി ഗവണ്മെന്റ് ഗസ്റ്ഹൗസ് വ്യൂ പോയിന്റ്

പൊന്മുടി വ്യൂ പോയിന്റ്

കല്ലാർ മീൻമുട്ടി വെള്ളച്ചാട്ടം

പൊന്മുടി റിവർ എക്കോ ടൂറിസം റിസോർട്

ഹിൽ വ്യൂ സ്റ്റേ ഇൻ പൊന്മുടി

സഞ്ചാരികൾക്ക് പൊന്മുടിയിലേക്ക് പോകാൻ ആയി ഏറ്റവും അനുയോജ്യമായ സീസൺ സമയം ഒരു വർഷത്തിൽ ജൂൺ മാസം മുതൽ ഓഗസ്റ്റ് മാസം വരെയും അല്ലെങ്കിൽ ഒക്ടോബർ മാസം മുതൽ ഡിസംബർ മാസം വരെയും ആണ്. സന്ദർശന സമയം രാവിലെ പത്തു മണി മുതൽ പാസ്സോടു കൂടി പ്രവേശിക്കാം. വൈകുന്നേരം ആറ് മണിക്ക് തിരിച്ചു ഇറങ്ങണം. സ്റ്റേ ഉള്ളവർക്ക് അവിടെ ഹോട്ടലിൽ താമസിക്കാം.

പൊന്മുടിയിലെ കാലാവസ്ഥ

ജനുവരി മാസത്തിൽ മൂന്ന് ദിവസം മാത്രമേ പരമാവധി മഴ ലഭിക്കുള്ളു. ഫെബ്രുവരി മാസത്തിൽ നേരിയ ചൂടും പിന്നെ രണ്ടു ദിവസ മഴയും പരമാവധി. മാർച്ച് മാസത്തിൽ ചിലപ്പോഴൊക്കെ പതിനാല് ദിവസം വരെ മഴ ലഭിക്കാറുണ്ട്. ഏപ്രിൽ മാസത്തിൽ ആന്നെങ്കിൽ ഒരുപത്തിയൊന്നു ദിവസം വരെ ചിലപ്പോൾ മഴ ലഭിക്കാറുണ്ട്. മെയ് മാസത്തിൽ നേരിയ ചൂടും ഒപ്പം തന്നെ ഇരുപത്തിയഞ്ചു ദിവസത്തെ മഴ വരെ ലഭിക്കാറുണ്ട്. ജൂൺ മാസകാലയളവിൽ പരമാവധി ഇരുപത്തിരണ്ട് ദിവസങ്ങളോളം മഴ ഉണ്ട്. ജൂലൈ മാസത്തിലും കഴിഞ്ഞു പോയ മാസത്തെ കാലാവസ്ഥ പോലെ ആയിരിക്കും. ഓഗസ്റ്റ് മാസത്തിൽ മഴയുടെ തോത് ഇരുപത്തിഏഴു ദിവസം ആയിരിക്കും. സെപ്റ്റംബർ മാസത്തിൽ കഴിഞ്ഞു പോയ മാസത്തിലെ കാലാവസ്ഥ തന്നെയാണ്. ഒക്ടോബർ മാസത്തിൽ ഇരുപത്തിയെട്ടു ദിവസമെങ്കിലും മഴ ലഭിക്കാറുണ്ട്. നവംബർ മാസത്തിൽ ഇരുപത്തിയഞ്ചു ദിവസം വരെ മഴ ലഭിക്കാറുണ്ട്. ഡിസംബർ മാസത്തിൽ നല്ല തണുപ്പോടുകൂടി പതിമൂന്നു ദിവസത്ത മഴയും.

സഞ്ചാരികൾ പ്രധാനം ആയും കാണേണ്ട സ്ഥലങ്ങൾ

പേപ്പാറ വന്യ ജീവി കേന്ദ്രം

പൊൻ‌മുടിയിൽ നിന്ന് ഏകദേശം പതിനേഴ് കിലോമീറ്റർ മാറി ആണ് ഈ സഞ്ചാര കേന്ദ്രം സ്ഥിതി ചെയ്യുന്നത്. ഇവിടെ വംശനാശം നേരിടുന്ന വന്യ മൃഗങ്ങളെ ആണ് പാർപ്പിച്ചിരിക്കുന്നത്. നമ്മുടെ നാട്ടിലും വംശനാശം നേരിടുന്ന വന്യ മൃഗങ്ങളും ഉണ്ട്.

ഗോൾഡൻ വാലി

ഏകദേശം പൊൻ‌മുടിയിൽ നിന്ന് അഞ്ച് കിലോമീറ്റർ ചുറ്റളവിൽ ആണ് ഈ സഞ്ചാര കേന്ദ്രം സ്ഥിതി ചെയ്യുന്നത്. ഇവിടെ കാണുവാനായി ഒരു പുഴ ആണ്. നല്ല ഐസ് ഉരുകി വരുന്നെന്നു തോന്നിപ്പിക്കുന്ന രീതിയിലുള്ള തണുത്തു ഉറഞ്ഞ വെള്ളമാണ് ഒഴുകി എത്തുന്നത്. ഒരു കുന്നു ഇറങ്ങി വേണം ഇവിടെ എത്താൻ. നല്ല തെളിഞ്ഞ തണുത്ത വെള്ളമാണ് ഒഴുകി എത്തുന്നത്. ഈ വെള്ളം തട്ടി തലോടുന്ന പുഴയിലെ കല്ലുകളെ നമുക്ക് കാണുവാൻ സാധിക്കും.

മിനി സൂ

പൊന്മുടിയുടെ തൊട്ടു അടുത്ത് തന്നെയാണ് ഈ കേന്ദ്രം സ്ഥിതി ചെയ്യുന്നത്. ഇത് ഒരു മിനി സൂ ആണ്. വലുതായിട്ടു മൃഗങ്ങൾ ഒന്നുമില്ലെങ്കിലും ഇത് നല്ലൊരു കാഴ്ച അനുഭവം തന്നെയാണ് നൽകുന്നത്.

ട്രെക്കിങ്ങ്

ഏതൊരു സഞ്ചാരിക്കും ഏറ്റവും പ്രിയപെട്ടവയിൽ ഒന്നാണ് ട്രെക്കിങ്ങ്. പൊന്മുടിയിലേക്ക് പോകുന്ന സഞ്ചാരികൾ ഉറപ്പായും അവിടുത്തെ ട്രെക്കിങ്ങ് ഒന്ന് ചെയ്തു നോക്കേണ്ടവയിൽ ഒന്നാണ്.

മീൻമൂട്ടിൽ വെള്ളച്ചാട്ടം

പൊന്മുടി മൊട്ടകുന്നുകളിലേക്കു കടക്കുന്നതിന് തൊട്ടു മുൻപ് തന്നെ മീൻമൂട്ടിൽ വെള്ളച്ചാട്ടത്തിലേക്ക് ആണ് സഞ്ചാരികളെ ഏറെ ആകർഷിക്കുന്നത്. കൊടും കാട്ടിനു നടുവിലൂടെ ആണ് അങ്ങോട്ടത്തേക്കു പോകേണ്ടത്. ഏകദെശം രണ്ടു കിലോമീറ്ററോളം വനത്തിലൂടെ സഞ്ചരിക്കേണ്ടതായിട്ടുണ്ട്. വാഹനങ്ങൾക്ക് പോകുവാൻ കഴിയാത്ത പാതയാണ്, അതുകൊണ്ട് കാൽനട മാത്രമേ പറ്റുള്ളൂ. കാട്ടിലൂടെ സഞ്ചരിച്ചു ഒരു നദിയും കടന്നു വേണം ഈ വെള്ള ചാട്ടം കാണുവാൻ എത്തേണ്ടത്. പ്രകൃതിയെ സ്നേഹിക്കുന്ന ഏതൊരാൾക്കും ഇഷ്ടപെടുന്നതാണ് ഈ യാത്ര. മീൻമുട്ടി വെള്ളച്ചാട്ടത്തിലേക്ക് പോകുന്ന വഴിയിലും നമുക്ക് ട്രാക്കിംഗ് ഒരുപാട് അവസരങ്ങൾ ഉണ്ട്. 

കല്ലാർ

പൊന്മുടിയിലെ മലനിരകളിൽ നിന്ന് ഉറവയായി ഉത്ഭവിച്ച് കല്ലാറിലൂടെ നദിയായി ഒഴുകുന്നു. പൊന്മുടിയുടെ സവിഷേതകളിൽ ഏറ്റവും പേരുകേട്ട നില്കുന്നതാണ് ഈ കല്ലാർ നദി.ഈ കല്ലാർ നദിക്കു ഈ പേര് വീഴാൻ കാരണം അവിടത്തെ കല്ലുകളാൽ വിരിച്ചിട്ടിരിക്കുന്ന കല്ലാർ തന്നെ.

Leave a Comment