കർഷക്കാരുടെ സ്വന്തം പാലക്കാട്
കേരളത്തിന്റെ കവാടം എന്ന് അറിയപ്പെടുന്ന ജില്ലയാണ് പാലക്കാട്. പാലക്കാട് എന്നത് ഒരു താഴ്ന്ന മലയോര പ്രദേശം ആണ്. നെൽകൃഷിക്ക് പേരുകേട്ട ഈ സ്ഥലം അയൽ സംസ്ഥാനം ആയ തമിഴ്‌നാടിനെ കേരളത്തിൽ നിന്നും വേർതിരിക്കുന്നു. തമിഴ്‌നാടിനെ കേരളത്തിൽ നിന്നും വേർതിരിക്കുന്നതും കോർക്കുന്നതും പൽഘട്ട് എന്ന പാസ് വഴിയാണ്. ഇത് സ്ഥിതി ചെയുന്നത് നീലഗിരി കുന്നിനും അന്നൈമലൈ എന്ന കുന്നിനും ഇടയിലാണ്. പാലക്കാടിന് പാലക്കാട് എന്ന് പേര് ഉടൽ എടുത്തത് മലയാള പദങ്ങൾ ആയ പാല, കാട് എന്നിവയിൽ നിന്നാണ്. ഇതിനു കാരണം എന്തെന്നാൽ പാലക്കാട് എന്നും മറാത്താ പച്ചയാലും, നദികളാലും, പര്വതങ്ങളാലും, വനകളാലും, അരുവികളാലും സമ്പന്നം ആണ്. പതിനഞ്ചാം നൂറ്റാണ്ടിൽ ബ്രാഹ്മിണർ പാലക്കാടിലേക്കു കുടിയേറി പാർത്തു. ഇതോടെ പാലക്കാട് കലകളുടെ ഒരു ജില്ലയായി മാറി. നിരവധി കലാകാരൻമാർ ഉടലെടുത്ത ഒരു ജില്ലയാണ് പാലക്കാട്. കർണാട് സംഗീതത്തിലെ നിരവധി സംഗീതജ്ഞരും പാലക്കാട് നിന്നുള്ളവർ ആണ്. പാലക്കാട് സന്ദർശിക്കാൻ ഏറ്റവും അനുയോജ്യമായ സമയം എന്നത് സെപ്റ്റംബർ, മാർച്ച് എന്നീ മാസങ്ങളിൽ ആണ്.
പൽഘട്ട് ഗ്യാപ് പാലക്കാടിന്റെ കാലാവസ്ഥയെയും രീതികളെയും ബാധിക്കുന്നുണ്ട്. ഈ പാലക്കാട് എന്ന് പറയുന്ന പ്രദേശം ജൈവവൈവിധ്യങ്ങളാൽ സമ്പന്നം ആണ്. മനസിന് ഉല്ലാസവും സംതിഷവും പകരുന്ന രീതിയിൽ ഉള്ള നെൽപാടങ്ങൾ, നദികൾ, ഷോല വനങ്ങൾ, വന്യജീവി സങ്കേതങ്ങൾ, ചരിത്ര സ്മാരകങ്ങൾ, മികച്ച കാലാവസ്ഥ എന്നിവയെല്ലാം ഉണ്ട് ഇവിടെ. കൂടാതെ പാരമ്പരാഗതം ആയിട്ടുള്ള ആയുർവേദ ചികിത്സകൾ എന്നിവയെല്ലാം ലഭ്യമാണ്. ഇതെല്ലാം നമ്മുടെ മനസിനെയും ശരീരത്തിനെയും ഒരുപോലെ ഉത്സാഹം പൂർണവും ഉന്മേഷ ദായകവുമാക്കുന്നു.
മലമ്പുഴ ഡാം
ഭാരതപുഴയുടെ കൈവരിയായ മലമ്പുഴ നദിയിലാണ് ഈ അണകെട്ട് സ്ഥിതി ചെയുന്നത്. ഈ അണകെട്ടിനോട് ചേർന്ന് തന്നെ ഒരു ഉദ്യാനം സ്ഥാപിച്ചിട്ടുണ്ട്. ഇത് വലിയൊരു ആകർഷണം ആണ്. ഇത് കൂടാതെ അതിനു അടുത്തായി തന്നെ ഒരു റോക്ക് ഗാർഡൻ കൂടി ഉണ്ട്. ഈ റോക്ക് ഗാർഡൻ സ്ഥാപിച്ചതിനു പിന്നിലുള്ള വാസ്തു വിസ്മയതിന്റെ തലച്ചോറ് എന്നത് അന്തരിച്ച നെക് ചന്ദ് ആണ്. ഇദ്ദേഹം ഇത് കൂടാതെ ഇതുപോലെ ഒരു റോക്ക് ഗാർഡൻ ചണ്ഡീഗഡിലും സ്ഥാപിച്ചിട്ടുണ്ട്.
സൈലന്റ് വാലി നാഷണൽ പാർക്ക്
ജൈവ വൈവിധ്യങ്ങൾ നിറഞ്ഞ ഒരു സ്ഥലം ആണ് സൈലന്റ്‌വാലി . ഈ പാർക്കിൽ നിരവധി പക്ഷികളെ സംരക്ഷിക്കുന്നു. ഇവിടെ 16 ഇനം പ്രാദേശിക പക്ഷികളും, 128 ഇനത്തിൽ പെട്ട വണ്ടികളും, 200 പരം ചിത്രശലഭങ്ങളും ഈ പാർക്കിൽ ഉണ്ട്. കൂടാതെ ഈ പാർക്കിന്റെ തന്നെ മുഖ്യ ആകര്ഷകമായതു ഇവിടെ ഉള്ള ഒരു വെള്ളച്ചാട്ടം ആണ്. കുന്തി നദി 2000 മീറ്റർ ഉയരത്തിൽ നിന്ന് ഈ പാർക്കിൽ പതിക്കുന്നു.
പരമ്പികുളം വന്യജീവി സങ്കേതം
പശ്ചിമഘട്ടത്തിലെ ഏറ്റവും ആകർഷകമായ സ്ഥലങ്ങളിൽ ഒന്നാണ് പരമ്പികുളം വന്യജീവി സങ്കേതം. പാലക്കാട് ടൗണിൽ നിന്നും 95 കിലോമീറ്റര് അകളാണ് ഈ സ്ഥലം സ്ഥിതി ചെയുന്നത്. ജൈവവൈവിധ്യവും, വന്യജീവികളുടെ സമൃദ്ധതിയും, പ്രകൃതി സൗന്ദര്യവും ഈ സ്ഥലത്തിന്റെ ഭംഗി കൂട്ടുന്നു. ഇവിടെ കടുവകളെ സംരക്ഷിച്ചു പോരുന്നുണ്ട്. ലോകത്തിലെ ഏറ്റാവും വലിയ തെക്കു മരങ്ങളിൽ ഒന്ന് ഈ വന്യജീവി സങ്കേതത്തിൽ സ്ഥിതി ചെയുന്നു. ഈ തേക്കിന് 7 . 02 മീറ്റർ ചുറ്റളവും, 39 . 98 മീറ്റർ ഉയരവും ഉണ്ട്.
ധോണി ഹിൽസ്
ഇതൊരു വനമേഖല ആണ്. ഈ വനമേഖലയിൽ ഒരു വെള്ളച്ചാട്ടം ഉണ്ട്. 3 മണിക്കൂറോളം കുണ്ണനും ഈ വനമേഖലയും കടന്നു വേണം ഈ വെള്ളച്ചാട്ടത്തിൽ എത്തുവാൻ. ട്രക്കിങ് ഇഷ്ടപ്പെടുന്നവർക്ക് ഇത് ഒരു നല്ല സ്ഥലം കൂടിയാണ്. കൂടാതെ അധികമായ സാഹസികത ഇഷ്ടപ്പെടുന്നവർക്ക് കൊടും വനത്തിലൂടെ സഞ്ചരിച്ചു മലമ്പുഴ ഡാമിലേക്കും, മീൻവല്ലം വെള്ളച്ചാട്ടത്തിലേക്കും പോകാവുന്നതാണ്. ഇങ്ങനെ പോകുന്നവർക്ക് ഫോറെസ്റ് ഓഫീസറുടെ മുൻകൂർ ഉത്തരവ് വേണം. അല്ലാത്തപക്ഷം ആരെയും ഇവിടേയ്ക്ക് കടത്തി വിടുന്നതല്ല.
നെല്ലിയാമ്പതി കുന്നുകൾ
10 ഓളം ഹെയർപിൻ വളവുകൾ കയറിവേണം നെല്ലിയാമ്പതിൽ എത്തുവാൻ. ഈ ഹെയർപിന്നുകൾ പാലക്കാട് നെന്മലയിലാണ് സ്ഥിതി ചെയുന്നത്. നിരവധി പ്രകൃതി ഭംഗി ആസ്വദിക്കാൻ കഴിയുന്ന ഒരു യാത്ര ആയിരിക്കും ഇങ്ങോട്ടേക്കുള്ള യാത്ര. നെല്ലിയാമ്പതി കുന്നികളിലേക്കു പോകുമ്പോൾ നെൽവയലുകളും, ഓറഞ്ച്,തേയില തോട്ടങ്ങളും കാണാൻ സാധിക്കും. കൂടാതെ ഈ ഭംഗി ആസ്വദിക്കാനും നമുക്ക് സാധിക്കും. പ്രകൃതി ഭംഗി ആസ്വദിക്കുന്നവർക്ക് ഈ യാത്ര തികച്ചും നല്ല അനുഭവം ആണ് നൽകുന്നത്.
ടിപ്പു സുൽത്താൻ കോട്ട
ടിപ്പു സുൽത്താൻ കോട്ട അല്ലെങ്കിൽ പാലക്കാട് കോട്ട എന്നും അറിയപ്പെടുന്നു. ഈ കോട്ട പാലക്കാട് നഗരത്തിന്റെ മധ്യഭാഗത്ത് സ്ഥിതി ചെയുന്നു. ഹൈദർ അലി എ ഡി 1766 പണികഴിപ്പിച്ചതാണ് ഈ കോട്ട. ഈ കോട്ടക്ക് ഉള്ളിൽ ഒരു ഹനുമാൻ ക്ഷേത്രവും സ്ഥിതി ചെയുന്നു. ഈ കോട്ട പാലക്കാടിന്റെ പ്രധാനപ്പെട്ട വിനോദസഞ്ചാര കേന്ദ്രങ്ങളിൽ ഒന്നാണ്.
കൽപാത്തി അഗ്രഹാരം
കേരളത്തിലെ സംരെക്ഷിതമായിട്ടുള്ള പൈതൃക ബ്രാഹ്മണ ഗ്രാമം ആണ് കൽപാത്തി അഗ്രഹാരം. കൽപാത്തി ഹെറിറ്റേജ് വില്ലേജ് എന്നും ഈ ഗ്രാമം അറിയപ്പെടുന്നുണ്ട്. ഇത് കൂടാതെ ഈ ഗ്രാമത്തിൽ എല്ലാ വർഷവും രഥോത്സവം നടത്തി വരുന്നു.
എന്നും മനസിനും ശരീരത്തിനും ഒരുപോലെ നൈപുണ്യമാക്കുന്ന ഒരു സ്ഥലം കൂടിയാണ് പാലക്കാട്. ഭക്ഷണ ശൈലിയിലും, ഭാഷയിലും മറ്റു ജില്ലകളിൽ നിന്ന് വ്യത്യസ്തത പുലർത്തുന്നു. അത് തന്നെയാണ് ഈ നാട്ടിലേക്ക് വിനോദ സഞ്ചാരികളെ ആകർഷിക്കുന്നതും.