പത്തനംതിട്ടയിലേക്ക് പോകാം

പത്തനംതിട്ട

പ്രകൃതിയോടു തൊട്ടുരുമി കിടക്കുന്ന കേരളത്തിന്റെ തെക്കു വശത്തു കിടക്കുന്ന അതീവ സുന്ദര പ്രദേശമാണ് പത്തനംതിട്ട ജില്ല.കാടുകളും, വന്യജീവികളുമായി ഇഴചേർന്നു കിടക്കുന്ന ഈ പ്രദേശം തീർത്ഥാടന മേഖലയിലും വിനോദ സഞ്ചാര മേഖലയിലും ഒരുപാട് പ്രശസ്തി ആർജ്ജിച്ചിട്ടുണ്ട്.ഇവിടേയ്ക്ക് എത്തുന്ന ഏതൊരു സഞ്ചാരിയെയും ഏറെ ആകർഷിക്കുന്നത് വനങ്ങളാൽ ചുറ്റപ്പെട്ടു കിടക്കുന്ന ഇവിടത്തെ പ്രകൃതി തന്നെ ആണ്. പത്തനംതിട്ടയുടെ ശ്വാസം ആയി നിലകൊള്ളുന്നത് ഇവിടത്തെ വനങ്ങൾ തന്നെയാണ്. പത്തനംതിട്ടക്കു ഈ പേര് വന്നത്  പഥനം, തിട്ട എന്നീ രണ്ടു പദങ്ങളിൽ നിന്നാണ്. പന്തളം രാജാവിന്റെ സാമ്രാജ്യത്തിൽ ആയിരുന്നു പണ്ട് ഈ ജില്ല. പഥനം, തിട്ട എന്നീ വാക്കുകളുടെ അർഥം കൂട്ടമായി നദി തീരത്ത് സ്ഥിതി ചെയുന്ന വീടുകൾ എന്നാണ്. ഈ ജില്ലയില്ലയിൽ ധാരാളം ആയി ഒരുപാട് പച്ചക്കറികളും, സുഗന്ധവ്യഞ്ജനങ്ങളും കൃഷി ചെയ്തു വരാറുണ്ടായിരുന്നു. എന്നിരുന്നാലും ഇവിടെ കൂടുതൽ കൃഷി ചെയുന്നത് റബ്ബർ ആണ്. കാരണം ഇവിടത്തെ ഭൂരിഭാഗം ആളുകളുടെ വരുമാനം എന്നത് റബ്ബർ കൃഷി ആണ്. ഒരുപാട് ചരിത്ര സ്മാരകൾ ഉൾകൊള്ളുന്ന ജില്ലയാണ് പത്തനംതിട്ട. ഒരുപക്ഷെ ഇത്രയും ചരിത്ര സ്മാരകങ്ങൾ ഉണ്ടായിരുന്നിട്ടും പത്തനംത്തിട്ടയെ കേരളത്തിന്റെ തീർത്ഥാടന ടൂറിസത്തിന്റെ ആസ്ഥാനം ആയി അറിയപ്പെടുന്നു. ലോക പ്രശസ്തിയിലേക്ക് പത്തനംത്തിട്ടയെ എത്തിച്ചത് ഇവിടത്തെ തീർത്ഥാടന കേന്ദ്രങ്ങൾ തന്നെയാണ്. കേരളത്തിലെ ഏറ്റവും കുറഞ്ഞ ജനസംഖ്യ ഉള്ള മൂന്നാമത്തെ ജില്ലയാണ് പത്തനംതിട്ട.
ജാതി മത ഭേദം അന്യേ എല്ലാ ഭക്തരെയും പ്രധാനമായും ആകർഷിക്കുന്ന ഒരു പ്രത്യേകതയാണ് പത്തനംതിട്ടക്ക് ഉള്ളത്. എല്ലാ മത വിഭാഗക്കാരും ഒരുമിച്ചു സ്നേഹത്തോടെ പരസ്പര സഹായത്തോടെ ജീവിക്കുന്ന ഒരിടമാണ് പത്തനംതിട്ട. ഈ പത്തനംതിട്ടയുടെ പ്രധാന ജലസ്രോതസ്സ് പമ്പയാർ ആണ്. നിരവധി വിനോദ സഞ്ചാര സ്ഥലങ്ങൾ ഉൾകൊള്ളുന്ന ജില്ലയാണ് പത്തനംതിട്ട. അതുകൊണ്ടു തന്നെ ഇവിടെ എത്തുന്ന വിനോദ സഞ്ചാരികൾക്കു ഒട്ടും തന്നെ വിഷമിക്കേണ്ടി വരില്ല.

പത്തനംതിട്ടയിലെ പ്രശസ്ത സ്ഥലങ്ങൾ.

1 ഗവി

പത്തനംതിട്ട ജില്ലയുടെ പ്രധാന സ്വകാര്യ അഹങ്കാരമാണ് ഗവി. പത്തനംതിട്ട ജില്ലയുടെ തെക്കു ഭാഗത്തു സ്ഥിതിചെയ്യുന്ന ഒരു ചെറിയ ഗ്രാമം ആണ് ഗവി. വനങ്ങളാൽ നിറഞ്ഞു നിൽക്കുന്ന പ്രകൃതി ഭംഗി വിളിച്ചു കാട്ടുന്ന പ്രദേശം ആണ് ഗവി. വനങ്ങൾ ഒരുപാടു ഉള്ളത് കൊണ്ട് തന്നെ സഞ്ചാരികൾക്കു എന്നും കുളിർമ ഏകുന്നതും, പ്രിയപെട്ടതുമാണ് ഗവി. വനങ്ങളെ കാത്തു സൂക്ഷിക്കാൻ ഇവിടത്തെ ടൂറിസം മേഖല ഈ പ്രദേശത്തെ ഇക്കോ ഫ്രണ്ട്‌ലി അക്കിട്ടുണ്ട്. അതുകൊണ്ടു തന്നെ എവിടെ എത്തുന്ന സഞ്ചാരികൾക്കു ഒരുപാടു നിബന്ധനകൾ ഉണ്ട്. ഈ നിബന്ധനകൾ കർശനമായും പാലിക്കേണ്ടതാണ്. ഒരുപാട് വിദേശ സഞ്ചാരികളും ഈ പ്രദേശം കാണുവാൻ എത്താറുണ്ട്. ഇതിനു കാരണം ഇവിടത്തെ ശാന്തമായ പ്രകൃതിയുടെ വൈഭവം തന്നെ ആണ്. ഗവി ജൈവവൈവിധ്യങ്ങളാലും, വെള്ളച്ചാട്ടങ്ങളും, കൃഷിഭൂമികളായും സമ്പന്നമായത് കൊണ്ട് തന്നെ ഈ പ്രദേശം സഞ്ചാരികളെ ഏറെ ആകർഷിക്കുന്നു. വംശനാശ ഭീഷിണി നേരിടുന്ന ഒരുപാട് ജീവജാലങ്ങൾ ഈ പ്രദേശത്ത് ഉണ്ട്. പക്ഷി നിരീക്ഷകരുടെ പ്രധാന കേന്ദ്രമാണ് ഗവി. ധാരാളം വൈവിധ്യമാർന്ന പക്ഷികളെ ഇവിടെ കാണുവാൻ സാധിക്കും. ട്രെക്കിങ് ഇഷ്ടപെടുന്നവർക്കും, ക്യാമ്പിങ് ഇഷ്ടപെടുന്നവർക്കും ഇവിടം സ്വർഗം ആണ്. പത്തനംതിട്ടയിലെ ഏറ്റവും പരമ്പരാഗതമായ സ്ഥലങ്ങളിൽ ഒന്നാണ് ഗവി. നിറഞ്ഞ വനങ്ങൾ ആയതിനാൽ എങ്ങും നിശബ്‌ദം ആയതിനാലും ഇവിടെ ക്യാമ്പ് ചെയുന്നത് തികച്ചും വ്യത്യസ്തമായ ഒരു അനുഭവം ആണ്.

2 പെരുന്തനേരുവി വെള്ളച്ചാട്ടം

പത്തനംതിട്ട ജില്ലയിൽ പേരുകേട്ട ഒരു അരുവി ആണ് പെരുന്തനേരുവി. ഈ പേരിന്റെ അർഥം തേനിന്റെ വലിയ അരുവി എന്നാണ്. ഈ അരുവി പത്തനംതിട്ട ജില്ലയിൽ നിന്ന് 26 കിലോമീറ്റര് അകലെയാണ്. ഈ അരുവി ഒഴുകി ഒഴുകി ഒരു വെള്ളച്ചട്ടമായി മാറുന്നു. രണ്ടു വെള്ളച്ചാട്ടങ്ങളാൽ രൂപം കൊണ്ടത് ആണ് പെരുന്തനേരുവി വെള്ളച്ചാട്ടം. എവിടേക്കു പ്രവേശിക്കാൻ രണ്ടു കവാടങ്ങൾ ഉണ്ട്. ഒന്ന് വടശേരിക്കര വഴിയും മറ്റൊന്ന് പെരുനാട് വഴിയുമാണ്. ഈ വെള്ളച്ചാട്ടത്തിന്റെ ഉത്ഭവം ശബരി മലയിലെ ഉൾവനങ്ങളിൽ നിന്നാണ്.

3 കോന്നി 

കാട്ടിലെ രാജാക്കന്മാർ എന്നും സിംഹം തന്നെയാണ്. എന്നിരുന്നാലും എന്നും പ്രൗഡ ഗംഭീരന്മാർ ആനകൾ തന്നെയാണ്. അങ്ങനെ ഉള്ള ആനകളെ പരിശീലിപ്പിക്കാൻ ഉള്ള കേന്ദ്രം ആണ് കോന്നി. കോന്നി സ്ഥിതി ചെയുന്നത് ഇടതൂർന്ന വനത്തിന് നടുവിലാണ്. ഇത് തന്നെയാണ് കോന്നിയിലെ പ്രധാന ആകർഷണം. പണ്ട് ഈ സ്ഥലം കാട്ടാനകളെ പരിശീലിപ്പിക്കാനും അവയെ നാട്ടാനകൾ ആക്കിമാറ്റുവാനും വേണ്ടിയാണു ഇത് പണിതത്. ഇവിടെ ആനയെ മിനുക്കുവാൻ വേണ്ടി വലിയ തടി കൊണ്ട് നിർമ്മിച്ച കൂടുകൾ ആണ് ഇവിടത്തെ പ്രധാന ആകർഷണം. ഈ പ്രത്യേകതകൾ കാണുവാൻ വേണ്ടി നിരവധി സന്ദർശകരാണ് ഇവിടെ എത്തുന്നത്. 

4 ശബരിമല 

പെരിയാർ റിസേർവ് ഏരിയയുടെ ഉള്ളിലെ ശബരി മലയിലാണ് ശബരിമല സ്ഥിതി ചെയുന്നത്. ഇവിടത്തെ പ്രധാന പ്രതിഷ്ഠ എന്നത് സ്വാമി അയ്യപ്പൻ ആണ്. പത്തനംതിട്ടയെ ലോക പ്രശസ്തിയിൽ എത്തിച്ചത് ഈ തീർത്ഥാടന കേന്ദ്രം ആണ്. വർഷം തോറുമുള്ള തീർത്ഥാടന സമയങ്ങളിൽ ലക്ഷ കണക്കിന് ആളുകൾ ആണ് ഇവിടം സന്ദർശിക്കാൻ എത്തുന്നത്. ശബരിമല തിരുസന്നതിയിലേക്കു എത്തുവാൻ ഉള്ള യാത്ര കഠിനം ആണ്. പത്തനംതിട്ടയിൽ നിന്ന് പമ്പയിൽ എത്തി പമ്പയാറ്റിൽ കുളിയും കഴിഞ്ഞു സർവ്വ വിഘ്‌നങ്ങളെയും മാറ്റുന്ന വിഗ്നേശ്വരനെയും ദർശിച്ച് വനത്തിനുള്ളിലൂടെ രണ്ടു കിലോമീറ്ററോളം കാൽനടയാത്ര ചെയ്തു വേണം ശബരി മല തിരുസന്നിധിയിൽ എത്താൻ. തീർത്ഥാടന സമയങ്ങളിൽ മാത്രമേ ഇവിടെ എത്തുവാൻ അനുമതി ഉള്ളു.

Leave a Comment