കർണാടക

യൂത്തന്മാരുടെ നാട്

ഇന്ത്യയിലെ പ്രധാനപെട്ട സംസ്ഥാനങ്ങളിൽ ഒന്നായ കർണാടകം വൈവിധ്യമാർന്ന വിനോദസഞ്ചാര കേന്ദ്രങ്ങളാൽ സഫലം ആണ്. ഒരുപക്ഷെ ഇന്ത്യ മഹാ രാജ്യത്തിന്റെ പ്രധാന വിനോദസഞ്ചാര കേന്ദ്രങ്ങളിൽ ഒന്നാണ് കർണാടകം എന്ന് വേണേൽ വിശേഷിപ്പിക്കാം. പശ്ചിമഘട്ടത്തിന്റെ ഒരു ഈടിൽ ആണ് കർണാടകം എന്ന സംസ്ഥാനം സ്ഥിതി ചെയ്യുന്നത്. പ്രകൃതിയുടെ അനുഗ്രഹം നൂറു ശതമാനം നിറഞ്ഞു നിൽക്കുന്ന കർണാടകം വനങ്ങളാലും, തുറമുഖങ്ങളാലും, തേയില തോട്ടങ്ങളാലും, തടാകങ്ങളാലും, വെള്ളച്ചാട്ടങ്ങളാലും സമ്പുഷ്ടമാണ്.
കർണാടകം എക്കാലവും ഏതൊരു സഞ്ചാരികൾക്കും ഒരിക്കലും മറക്കാൻ ആകാത്ത കുറെ അധികം മനോഹര ഓർമ്മകൾ സമ്മാനിക്കുന്നു. ചരിത്ര പുസ്തകത്തിൽ ഇടം നേടിയിട്ടുള്ള ഒട്ടനവധി പ്രമുഖരുടെ സ്മാരകങ്ങളും ഇവിടുത്തെ പ്രധാന വിശേഷണങ്ങളിൽ ഒന്നാണ്.
പുരാതനവും ആധുനികവും ആയ കുറെ അധികം ജീവിത സംസ്കാരങ്ങൾ കൊണ്ട് നിറഞ്ഞതാണ് കർണാടകം. അതുകൊണ്ട് തന്നെ എല്ലാത്തരത്തിലും ഉള്ള ജീവിത ശൈലി ഇഷ്ട്ടപെടുന്നവർക്കും ഇവിടം അനിയോജ്യമാണ്.

കർണാടകത്തിന്റെ മുഖമുദ്രയാർന്ന പ്രധാന സഞ്ചാര സ്ഥലങ്ങൾ.

1. ബാംഗ്ലൂർ പട്ടണം

കർണാടകത്തിന്റെ തലസ്ഥാനമായ ബാംഗ്ലൂർ ഇന്ത്യയിലെ തന്നെ ഏറ്റവും വലിയ കോസ്മോപൊളിറ്റിൻ പട്ടണം ആണ്. ഇന്ത്യയിലെ തന്നെ അല്ലാതെ ലോകത്തിന്റെ നാനാ ഭാഗത്തു നിന്നുള്ള ആളുകൾ ഇവിടെ സ്ഥിര താമസം ആക്കിയിട്ടുണ്ട്. ജീവിത ശൈലിയ്ക്കു നിരവധി സാധ്യതകൾ ഉള്ള ഒരു പ്രധാന പട്ടണം എന്ന സവിശേഷതയും ബാംഗ്ലൂർ പട്ടണത്തിനു ഉണ്ട്. ഒരുപാട് ഇറ്റ് പാർക്കുകൾ ഉള്ള ഒരു നഗരം കൂടി ആണ് ബാംഗ്ലൂർ. ബാംഗ്ലൂർ നഗരം മറ്റൊരു പേരിൽ കൂടി അറിയപ്പെടുന്നുണ്ട്. ഗാർഡൻ സിറ്റി എന്ന് പേര് വരാൻ കാരണം എന്തെന്നാൽ ഇവിടെ നിരവധി പൂന്തോട്ടങ്ങൾ ഉണ്ട് എന്നതാണ്. എല്ലാ സമയവും മിതമായ കാലാവസ്ഥയാണ് നൽകുന്നത്. കൂടാതെ നിരവധി വിനോദ സഞ്ചാര സ്ഥലങ്ങൾ ഉൾകൊള്ളുന്ന ഒരു നഗരം കൂടിയാണ് ബാംഗ്ലൂർ.

 2. ബന്ദിപ്പൂർ ദേശീയ പാർക്ക്

മൃഗസ്നേഹികൾ ഇവിടേയ്ക്ക് ആകർഷിക്കുന്നതിന് പ്രധാന പങ്ക് വഹിക്കുന്ന ഒരിടം കൂടിയാണ് ബന്ദിപ്പൂർ നാഷണൽ പാർക്ക്. ഇവിടെ നമുക്ക് മൃഗങ്ങളെ അടുത്ത് കാണുവാനും അതിന്റെ ശബ്ദങ്ങൾ ആസ്വദിക്കാനും സാധിക്കുന്നു. വനത്തിന്റെ കാഴ്ചകൾ എന്നും മൃഗസ്നേഹികൾ ആകര്ഷിക്കാതെ പോകുകയില്ല. ഇവിടെ വംശനാശ ഭീഷണി നേരിടുന്ന കടുവകളെ സംരെക്ഷിക്ക പെടുന്നു. കൂടാതെ ഒരു പക്ഷി സങ്കേതവും ഇവിടെ ഉണ്ട്. ഒരു ദിവസം മുഴവൻ ചിലവദിക്കാൻ ഉള്ള എല്ലാ കാഴ്ചകളും ഇവിടെ ഉണ്ട്.

3. കൂർഗ്

പ്രകൃതിഭംഗിയാലും പച്ചപ്പിനാലും പേര് എടുത്ത ഒരിടം ആണ് കൂർഗ്. വേനൽക്കാല യാത്രകൾക്ക് അനുയോജ്യമായ ഒരിടം കൂടിയാണ് കൂർഗ്. കോഫി തോട്ടങ്ങൾ കൊണ്ട് സമൃദ്ധമാണ് ഈ ഇടങ്ങൾ. ഇത്രയും പ്രകൃതി ഭംഗി ഉണ്ടേലും ഇവിടെ വളരെ തിരക്ക് കുറഞ്ഞ ഹിൽ സ്റ്റേഷനുകൾ ആണ് ഇവിടെ ഉള്ളത്. അധികം ജനത്തിരക്ക് തീരെ ഇല്ലാത്ത ഒരു മലയോര പ്രദേശം ആണ് കൂർഗ്. നമുക്ക് നന്ദി തീരങ്ങളിലൂടെയും പ്രകൃതിദത്ത പാതയിലൂടെയും നടന്നു ഈ ചെറിയ നഗരത്തിന്റെ ഭംഗി നമുക്ക് ആസ്വദിക്കാൻ സാധിക്കുന്നു. ട്രെക്കിങ് ഇഷ്ടപെടുന്ന എല്ലാവർക്കും ഇവിടെ അവർക്കു അനുയോജ്യമായ ട്രെക്കിങ് പ്ലസുകളും ഇവിടെ ഉണ്ട്. 

4. ഹംപി

ചരിത്രം ഇഷ്ടപെടുന്ന ആളുകളെ ആകർഷിക്കുന്ന ഒരിടം കൂടി കർണാടക നഗരത്തിൽ ഉണ്ട്. ഇവിടെ പുരാതനകാലത് കരകൗശല തൊഴിലാളികളുടെ കഴിവ് തെളിയിക്കുന്ന പാറകളും കല്ലിൽ കൊത്തുപണികളും ഇവിടെ നമുക്ക് കാണാൻ സാധിക്കുന്നു. യുനെസ്കോ ലോകത്തിലെ പൈതൃക സൈറ്റായി പ്രഘ്യാപിച്ച സ്ഥലങ്ങളിൽ ഒരിടം ആണ് ഹംപി. ഹംപി തുങ്കഭദ്ര നദിയുടെ തീരത്താണ് സ്ഥിതി ചെയുന്നത്. ഈ നഗരം വിജയനഗര രാജ്യത്തിന്റെയും അവിശിഷ്ടങ്ങളും ഇവിടെ കാണാൻ സാധിക്കുന്നു. ഇവിടെ 500 അധികം ചരിത്ര കഥകൾ ഉൾകൊള്ളുന്ന ഘടനകൾ ഇവിടെ കാണുവാൻ സാധിക്കുന്നു. 
5. മൈസൂർ
കർണാടകയിലെ രണ്ടാമത്തെ നഗരമായ മൈസൂർ, ഏറ്റവും പഴയ നഗരങ്ങളിൽ ഒന്നാണ്. 20 നൂറ്റാണ്ട് മുതൽ 100 വര്ഷം വരെ ഇവിടം മൈസൂർ രാജാക്കന്മാർ ആണ് ഭരിച്ചിരുന്നത്. ചരിത്ര പ്രാധാന്യങ്ങൾ ഉള്ള കൊട്ടാരങ്ങൾ, മ്യുസിയങ്ങൾ, ക്ഷേത്രങ്ങൾ എന്നിവ മൈസൂരിന്റെ മാത്രം പ്രേത്യേകതകൾ ആണ്. എന്നും ആ പഴയകാലത്തിന്റെ ഭംഗി അതുപോലെ നിലനിറുത്തിട്ടുള്ളത് മൈസൂർ മാത്രം ആണ്. ഇവിടത്തെ ഏറ്റവും പേരുകേട്ട വിനോദ സഞ്ചാര കേന്ദ്രം ആണ് വൃഥാവാൻ ഗാർഡൻ.

6. ശിവനസമുദ്ര വെള്ളച്ചാട്ടം

മഴക്കാലത് കർണാടക നഗരത്തെ വിനോദ സഞ്ചാര മേഖലയെ ആകർഷിക്കുന്ന ഒരിടം ആണ് ശിവനസമുദ്ര വെള്ളച്ചാട്ടം. ഇവിടെ മഴക്കാലത്ത് ക്നാവാൻ ആണ് ഭംഗി കൂടുതൽ. ഗഗനാചുകി, ഭാരച്ചുകി എന്നി പേരുകൾ ഉള്ള രണ്ടു അരുവികളാൽ രൂപപെടുന്നതാണ് ഈ വെള്ളച്ചാട്ടം. വളരെ ആഴം ഉള്ളതാണ് ഈ തടാകങ്ങൾ. ഇവിടെ എത്രയും ആഴം ഉള്ളതിനാൽ നീന്തൽ അനുവദിനയം അല്ല എന്നിരുന്നാലും ആഴം കുറവുള്ള ഇടങ്ങളിൽ കുളിക്കുവാൻ സാധിക്കുന്നതാണ്. 

7. ഗോകർണ്ണ

ഗോകർണ നഗരം ശാന്തി ആസ്വദിക്കാൻ വേണ്ടി എത്തുന്ന വിനോദ സഞ്ചാരികൾക്കു അനുയോജ്യമായ ഒരിടം ആണ്. ഇവിടെ ജനസംഖ്യ വളരെ കുറഞ്ഞതും നഗര വിസ്തീർണം കുറഞ്ഞതുമായ ഒരിടം ആണ് ഗോകർണം. നിരവധി പുണ്യ സ്ഥലങ്ങളും ബീച്ചുകളും ഉള്ള ഒരിടം ആണ് ഗോകർണം. ഇവിടെ ഏറ്റവും പ്രധാനപ്പെട്ട ഒരു ക്ഷേത്രം ഉണ്ട് മഹാബലേശ്വര ക്ഷേത്രം. ഇവിടെ ഏറ്റവും അധികം ഉള്ളത് ബീച്ചുകൾ ആണ്. ഈ ബീച്ചുകൾ എല്ലാം ജനപ്രീതി ഉള്ളതും വിനോദ സഞ്ചാരികൾ ഏറ്റവും കൂടുതൽ എത്തുന്ന ഒരിടം കൂടിയാണ്.
എന്നും സഞ്ചാരികളെ മടിപിടിപ്പിക്കാത്ത ഒരിടം കൂടിയാണ് കർണാടക. യുവജനങ്ങളെ ഏറ്റവും കൂടുതൽ ആകർഷിക്കുന്ന ഒരിടം ആണ് ബാംഗ്ലൂർ. സഞ്ചാര പ്രിയർക്കു ഒരിക്കലും ഒഴിവാക്കാൻ സാധിക്കാത്ത ഒരിടം ആണ് കർണാടക. സന്ദർശിക്കാൻ ഒരുപാട് സ്ഥലങ്ങൾ ഉള്ള ഒരിടം കൂടിയാണ് കർണാടക. ഒരിക്കലും കണ്ടു കണ്ടു മടിപിടിപ്പിക്കാത്ത ഒരിടം. കണ്ടാൽ വീണ്ടും വീണ്ടും കാണാൻ തോന്നിക്കുന്ന ഒരിടം.

Leave a Comment