കോഴിക്കോട് വിനോദ സഞ്ചാരികൾക്കായി
നമ്മുടെ ജീവിതത്തിൽ എന്താണ് സംഭവിക്കുന്നതെന്ന് നമ്മുക്കറിയില്ലെങ്കിൽ, നമ്മൾ ആസൂത്രണം ചെയ്തതുപോലെ ജീവിതം നടക്കാത്തപ്പോൾ, നമ്മുക്ക് ഒരുപാട് കാര്യങ്ങൾ ചെയ്യാനുണ്ടെങ്കിലും എങ്ങനെ ചെയ്യണമെന്ന് അറിയാത്തപ്പോൾ, എന്റെ സുഹൃത്തേ നമ്മുക്ക് വളരെ നല്ലൊരു അവധികാലം ആവിശ്യമാണ്. നമ്മുടെ ദൈനംദിന ജീവിതത്തിൽ നിന്നുള്ള ഒരു ഇടവേള എല്ലാ പ്രശ്നങ്ങളും മാറ്റി നിര്ത്താന് ഉള്ള ഒരു ഇടവേള. അവധിക്കാലം എന്നത് നമ്മുടെ ചങ്ങാതിമാരുമൊത്തുള്ള നല്ല സമയവും അല്ലെങ്കിൽ കുടുംബവും ഒത്തുള്ള സുന്ദരമായ നിമിഷവും, നമ്മളെ കൂടുതൽ പോസിറ്റീവും ഉൽപാദനപരവുമായ വ്യക്തിയാക്കുന്നു.
നമ്മുടെ അവധിക്കാല യാത്രകൾക്കായി നമ്മൾ പലപ്പോഴും പല സ്ഥലങ്ങളുടെയും പട്ടിക തയാറാക്കി അതിൽ നിന്ന് നമ്മുടെ കൈയിൽ ഒതുങ്ങുന്ന ഒന്നാണ് സെലക്ട് ചെയുന്നത്. എന്നാൽ അതല്ല വേണ്ടത് നമ്മുടെ മനസിന് ആനന്ദകരമാക്കുന്ന സ്ഥലങ്ങൾ വേണം തിരഞ്ഞു എടുക്കാൻ. അങ്ങനെയുള്ള സ്ഥലങ്ങളിൽ ഒന്നിനെയാണ് പരിചയപ്പെടുത്തുന്നത്. എല്ലാ നന്മകളും പോസിറ്റീവും നിറഞ്ഞ ഒരു സ്ഥലമാണ് കോഴിക്കോട്. കോഴിക്കോട്ടിലേക്കുള്ള നിങ്ങളുടെ യാത്രയിൽ ബീച്ചുകൾ, വെള്ളച്ചാട്ടങ്ങൾ, മറ്റ് പ്രശസ്ത സ്ഥലങ്ങൾ എന്നിവ എല്ലാം എല്ലാ സ്ഥലങ്ങളെയും പോലെ കോഴിക്കോട്ടും കാണുന്നു. കോഴിക്കോട് പുരാതന നാമം ആണ് കാലിക്കട്ട്. കേരളത്തിലെ മൂന്നാമത്തെ വലിയ നഗരമാണ് കോഴിക്കോട്. ആദ്യകാലങ്ങളിൽ സുഗന്ധവ്യഞ്ജനങ്ങളുടെ നഗരം എന്ന നിലയിലും കോഴിക്കോട് നഗരം പ്രശസ്തം ആയിരുന്നു. വാസ്കോ ഡാ ഗാമ ആദ്യമായി കാലുകുത്തിയ നഗരം എന്ന നിലയിലും കോഴിക്കോട് അറിയപ്പെടുന്നു. ഈ സ്ഥലത്ത് സന്ദർശിക്കാൻ നിരവധി ഉല്ലാസകരമായ സ്ഥലങ്ങൾ ഉണ്ട്.
കാപ്പാട് ബീച്ച്
കോഴിക്കോട് വിനോദസഞ്ചാര കേന്ദ്രങ്ങളിൽ ഒന്നാമതാണ് കാപ്പാട് ബീച്ച്. കേരളത്തിന്റെ ചരിത്രത്തിൽ ഈ സ്ഥലത്തിന് ചരിത്രപരമായ ചില മൂല്യങ്ങളുണ്ട്. ചരിത്രം സൃഷ്ടിച്ചുകൊണ്ട് വാസ്കോ ഡാ ഗാമ ആദ്യമായി ഇന്ത്യയിൽ കാലുകുത്തിയത് കോഴിക്കോട് ഉള്ള ഈ കാപ്പാട് ബീച്ചിലാണ്. 1497 ജൂലൈ മാസത്തിൽ ക്യാപ് ഓഫ് ഗുഡ് ഹോപ്പ് എന്ന ഐലൻഡ് വട്ടമിട്ട് ജലപാതയിലൂടെയാണ് അദ്ദേഹം കോഴിക്കോട് കാപ്പാട് ബീച്ചിൽ എത്തിയത്. ഈന്തപ്പനകളാലും സ്വർണ മണലുകളാലും കൊണ്ട് നിറ വിസ്മയം തീർക്കുന്നത് ആണ് കാപ്പാട് ബീച്ച്. ധാരാളം ദേശാടന പക്ഷികളും ഇവിടെ വന്നു പോകാറുണ്ട്. ഏതൊരു സഞ്ചാരകരെയും ഈ കാഴ്ച ഊഷ്മളം ആക്കാറുണ്ട്. സഞ്ചാരികൾക്കായി ധാരാളം ജല സാഹസിക പ്രവർത്തനങ്ങൾ ഇവിടെ ഒരുക്കിട്ടുണ്ട്.
ബേപൂർ ബീച്ച്
ഏതൊരു സഞ്ചാരികൾക്കും അനുയോജ്യമായ ഒരു ലക്ഷ്യസ്ഥാനമാണ് ബേപൂർ ബീച്ച്. കോഴിക്കോട് ടൗണിൽ നിന്ന് 10 കിലോമീറ്റർ അകലെ ചാലിയാർ എന്ന നദിക്കരയിൽ ആണ് ബേപൂർ എന്ന സ്ഥലം സ്ഥിതിചെയ്യുന്നത്. പഴയ കാലത്തെ വ്യാപാര, വ്യവസായ സമുദ്ര കേന്ദ്രമായിരുന്നു ബേപൂർ. ഈ സ്ഥലത്താണ് പേരുകേട്ട ബേപൂർ ബീച്ച് ഉള്ളത്. ഈ തുറമുഖം പുരാതന കാലം മുതൽക്കെ തന്നെ പശ്ചിമേഷ്യയിൽ നിന്നുള്ള അറേബ്യൻ വ്യാപാരികൾ, ചൈനീസ് യാത്രക്കാർ, പിന്നീട് യൂറോപ്യന്മാർ എന്നിവരുമായി ധാരാളം വ്യാപാരത്തിനും ഇടപാടുകൾക്കും സാക്ഷ്യം വഹിച്ചിട്ടുണ്ട്. ഏകദേശം 1,500 വർഷം പഴക്കമുള്ള കപ്പൽ നിർമ്മാണ വ്യവസായത്തിന്റെ നിലനിൽപ്പാണ് ഈ സ്ഥലത്തെ പ്രധാന ആകർഷണം. കോഴിക്കോട് ഏറ്റവും മികച്ച ബീച്ച് എന്ന് അറിയപ്പെടുന്നതും ബേപൂർ ബീച്ച് ആണ്.
തുഷാരഗിരി വെള്ളച്ചാട്ടം
മനോഹരമായ പർവതത്തിലൂടെ സഞ്ചരിക്കാനും പ്രകൃതിയുടെ അതിമനോഹരമായ സൗന്ദര്യം കാണാനും നിങ്ങൾ ആഗ്രഹിക്കുന്നുവെങ്കിൽ ഈ സ്ഥലം വളരെ ഉത്തമം ആണ്. ട്രക്കിങ് പ്രേമികൾക്കുള്ള ഒരു ലോകമാണ് തുഷാരഗിരി വെള്ളച്ചാട്ടം. തുഷാരഗിരിയിൽ ട്രക്കിങ് സ്പോട്ട്, റോക്ക് ക്ലൈംബിംഗ്, വന്യജീവി സങ്കേതങ്ങൾ എന്നിവയും ഉണ്ട്, അതുകൊണ്ടു തന്നെ ഈ സ്ഥലത്ത് നിങ്ങൾക്ക് എന്തുചെയ്യണമെന്നതിൽ ധാരാളം ഓപ്ഷനുകൾ ഉണ്ട്. തുഷാരഗിരി വെള്ളച്ചാട്ടമാണ് ഇവിടത്തെ പ്രധാന ആകർഷണം. തുഷാരഗിരി പർവതത്തിൽ നിന്നാണ് തുഷാറാഗിരി വെള്ളച്ചാട്ടത്തിന്റെ ഉത്ഭവിക്കുന്നത്.
തിക്കോട്ടി ലൈറ്ഹൗസ്
കോഴിക്കോട്ടിലെ മറ്റൊരു ആകർഷണമാണ് തിക്കോട്ടി ലൈറ്ഹൗസ്. ഈ ലൈറ്ഹൗസ് കടലിന്റെ മഹത്തായ കാഴ്ചയാണ് നൽകുന്നത്. ഈ ലൈറ്ഹൗസ് ഉയരത്തിൽ നിന്ന്, കടലിന്റെ മനോഹരമായ കാഴ്ച കാണാൻ സഹായിക്കുന്നു. അത് തീർച്ചയായും കാണേണ്ട ഒന്ന് തന്നെ ആണ്. ഈ സ്ഥലത്തു നിന്നുള്ള സൂര്യാസ്തമയ കാഴ്ചകൾ നമ്മുടെ മനസിനെ ഉല്ലസിപ്പിക്കുന്നു.
കടൽ, മണൽ, സൂര്യാസ്തമയം, സൂര്യോദയം എന്നിവയുടെ മനോഹരമായ സംയോജനമാണ് കോഴിക്കോട്. കോഴിക്കോട് മികച്ച വിനോദസഞ്ചാര കേന്ദ്രമാണ്. കോഴിക്കോട് എന്നും നമുക്ക് ഒരു പുതിയ ഉണർവും സന്തോഷവും ആണ് നൽകുന്നത്. കോഴിക്കോടിൽ പലയിടങ്ങളിലും നമുക്ക് പോർച്ചുഗീസ് സ്വാധീനവും മികച്ച വസ്തുവിദ്യയും കാണാൻ സാധിക്കും. എന്നും മനസിന്റെ ഉന്മേഷത്തിനും വേണ്ടി ആണ് നമ്മൾ വിനോദ സഞ്ചാരങ്ങൾ ചെയ്യേണ്ടത്. വിനോദ സഞ്ചാരങ്ങൾ കഴിഞ്ഞു തിരികെ എത്തുമ്പോൾ മനസിന് ഉന്മേഷം നൽകണം.
ഇതൊക്കെയാണ് കോഴിക്കോട് നഗരത്തിന്റെ പ്രതേകതകൾ. ചരിത്രങ്ങളിൽ ഒരുപാട് ഇടം നേടിയ ഈ കോഴിക്കോട് ലോകപ്രശസ്‌ത പട്ടികയിൽ ഒരു പ്രധാന കടകം ആണ്. ഇവിടുത്തെ മറ്റൊരു സവിശേഷത എന്തെന്നാൽ ഉത്സവങ്ങൾ ആഘോഷത്തോടെയും ഉത്സാഹത്തോടെയും ചരിത്രപരമായി തന്നെ ആഘോഷിക്കുന്നു എന്നതാണ്. വിദേശികൾക്കുൾപ്പെടെ ഇവിടെ എത്തിച്ചേരാൻ വളരെ എളുപ്പമാണ്. എല്ലാത്തരത്തിലുള്ള യാത്രാ സൗകര്യങ്ങളും ലഭ്യമാണ്. വിമാന, ജലപാതയിലൂടെ, റെയിൽ, റോഡ് എന്നിവ വഴി കോഴിക്കോട്ട് എളുപ്പത്തിൽ എത്തിച്ചേരാം. വിമാനത്താവളം കോഴിക്കോട് ടൗണിൽ നിന്ന് 23 കിലോമീറ്റർ അകലെ ആണ്. ഇതൊന്നും കൂടാതെ കോഴിക്കോടിൽ സന്ദർശിക്കാൻ ഒരുപാട് സ്ഥലങ്ങൾ വേറെയും ഉണ്ട്, അത് ഏതൊക്കെ എന്നാൽ വെള്ളരി മല, റാലി ക്ഷേത്രം, കടലാണ്ടി പക്ഷി സങ്കേതം, പെരുവണ്ണാപുഴി ടാം, മരിയൻ വാട്ടർ അക്വാറിയം എന്നിവയാണ്. എത്ര കണ്ടാലും കണ്ടാലും കണ്ടു തീരാത്ത ഒരിടമാണ് കോഴിക്കോട്.