കന്യാകുമാരിയിലെ വെള്ളച്ചാട്ടങ്ങൾ

കന്യാകുമാരിയിലെ വെള്ളച്ചാട്ടങ്ങൾ

കേരളത്തിന്റെ തെക്കേ അറ്റത്തു അതിർത്തിയോട് ഏകദേശം അടുത്ത് കിടക്കുന്ന ഒരു പ്രദേശമാണ് കന്യാകുമാരി. അവിടം കന്യാകുമാരി ദേവി ക്ഷേത്രത്താൽ അതിപ്രശസ്തം. പ്രശസ്തിയിൽ ചരിത്രം സ്ഥാപിച്ചു കൊണ്ട് ശ്രീ വിവേകാനന്ദ പാറ. കടലിന്റെ മധ്യ ഭാഗത്തായി ആണ് ശ്രീ വിവേകാനന്ദ പാറ സ്ഥിതി ചെയ്യുന്നത്. കന്യാകുമാരിയെ പറ്റി കൂടുതൽ പറയുവാണെങ്കിൽ ക്ഷേത്രങ്ങളാലും സ്മാരകലങ്ങളാലും ചുട്ടപർട്ട്‌ കിടക്കുന്ന ഒരു അതിമനോഹര നഗരം ആണ് കന്യാകുമാരി. കന്യാകുമാരി ജില്ലയുടെ മറ്റൊരു സവിശേഷത എന്തെന്നാൽ ഇവിടം ജലാശയങ്ങളാൽ ചുറ്റപ്പെട്ടിരിക്കുന്നു എന്നതാണ്. വേണമെങ്കിൽ കന്യാകുമാരി ജില്ലയെ പോറ്റുന്നത് ഈ ജലാശയങ്ങൾ ആണെന്ന് പറയാം. പ്രധാന ആകർഷങ്ങൾ ആയ ഇവിടുത്തെ മൂന്ന് ബീച്ച് കഴിഞ്ഞാൽ ഏതൊരു സഞ്ചാരിയെയും ആകർഷിക്കുന്നത് ഇവിടുത്തെ പ്രധാന വെള്ളച്ചാട്ടങ്ങൾ ആണ്.
പ്രധാനമായും കന്യാകുമാരി ജില്ലയിൽ സഞ്ചാരികളെ ഏറെ ആകർഷിക്കുന്ന എടുത്തു പറയേണ്ടിയ 10 വെള്ളച്ചാട്ടങ്ങൾ ആണ് ഇവിടെ ഉള്ളത്. ജലസ്രോതസ്സ് കൂടുതൽ ഉള്ളതിനാൽ ഏതൊരു കാലാവസ്ഥയിലും ഇവിടത്തെ ഈ വെള്ളച്ചാട്ടങ്ങൾ കാണാൻ മനോഹരമായിരിക്കും. അതുകൊണ്ടു തന്നെ ഏതൊരു കാലാവസ്ഥയിലും കുടുംബത്തിനൊപ്പം ആസ്വദിക്കാൻ കഴിയും.

1. തിർപ്പരപ്പ് വെള്ളച്ചാട്ടം 

കന്യാകുമാരിയിലെ ഏറ്റവും മനോഹരമായ വെള്ളച്ചാട്ടം ആണ് തിർപ്പരപ്പ് വെള്ളച്ചാട്ടം. പാറക്കെട്ടുകൾക്കു മുകളിലൂടെ 50 അടി ഉയരത്തിൽ വെള്ളച്ചാട്ടം ഇടിമുഴക്കുന്നു. തിർപ്പരപ്പ് വെള്ളച്ചാട്ടത്തിന്റെ എടുത്തു പറയേണ്ട പ്രേത്യേകത എന്തെന്നാൽ ഈ വെള്ളച്ചാട്ടത്തിനെ സ്വീകരിച്ചു കൊണ്ട് വെള്ളച്ചാട്ടത്തിനു അടിയിൽ ഒരു ശിവക്ഷേത്രം ഉണ്ടെന്നതാണ്. ഇവിടം ദർശിക്കാനും വെള്ളച്ചാട്ടത്തിന്റെ അനുഭൂതി തൊട്ടു അറിയാനും നിരവധി ആളുകൾ ഇവിടെ എത്താറുണ്ട്. എല്ലാ കാലാവസ്ഥയിലും വെള്ളം ഉണ്ടെന്നാലും മഴക്കാലങ്ങളിൽ ഈവെള്ളചത്തതിന് ഒരു പ്രേത്യേക ഭംഗി ആയിരിക്കും.

2. വട്ടപ്പരായി വെള്ളച്ചാട്ടം 

നമുക്ക് തിരക്ക് ഒട്ടും ഇഷ്ടപെടാത്ത ഒരാൾ ആണെങ്കിൽ, അവർക്കു ഏറ്റവും കൂടുതൽ ഇഷ്ടപ്പെടുന്നതും പോകേണ്ടതുമായ മറ്റൊരു ആളൊഴിഞ്ഞ വെള്ളച്ചാട്ടം ആണ് കന്യാകുമാരി ജില്ലയിലെ വട്ടപ്പരായിവെള്ളച്ചാട്ടം. ഈ വെള്ളച്ചാട്ടം സ്ഥിതി ചെയുന്നത് പഴയാർ നദി കരയിലെ വനത്തിനുള്ളിൽ ആണ്. ഇവിടം ഫോറെസ്റ് ഏരിയ ആയതിനാൽ കീരിപാറൈ റിസർവ് വനത്തിൽ സ്ഥിതി ചെയ്യുന്ന മൃഗങ്ങൾ ഉപയോഗിക്കുന്ന ഇടനാഴി കടന്നാണ് ഈ വെള്ളച്ചാട്ടത്തിൽ എത്തേണ്ടത്.

3. കാലികേസം വെള്ളച്ചാട്ടം

എല്ലാ പ്രകൃതിസ്നേഹികളുടെയും ആനന്ദ കരമായ വിനോദമാണ് കാലികേസാ വെള്ളച്ചാട്ടം. ഈ വെള്ളച്ചാട്ടം സ്ഥിതി ചെയ്യുന്നത് ഒരു റിസേർവ് വനത്തിനുള്ളിൽ ആയതിനാൽ ഇവിടെ പ്രവേശിക്കാൻ വനം വകുപ്പിന്റെ പ്രേത്യേകത അനുമതി ആവിശ്യമാണ്. ഈ വെള്ളച്ചാട്ടത്തിനു കാലികേസാ വെള്ളച്ചാട്ടം എന്ന് പേര് വീഴാൻ കാരണം അവിടെ സ്ഥിതി ചെയ്യുന്ന കാളി രൂപം ഉള്ള കാലികേസാ ക്ഷേത്രം ആണ്. ഈ വെള്ളച്ചാട്ടം വനങ്ങളാൽ ചുറ്റപ്പെട്ടു കിടക്കുന്നു, ആയതിനാൽ കാലികേസാ  വെള്ളചാട്ടം കന്യാകുമാരി ജില്ലയിലെ ഏറ്റവും മികച്ച വെള്ളച്ചാട്ടങ്ങളിൽ ഒന്നാണ്.

4. ഒലകരുവി വെള്ളച്ചാട്ടം

ഒലകരുവി വെള്ളച്ചാട്ടത്തിന്റെ ഏറ്റവും വലിയ പ്രേത്യേകത എന്തെന്നാൽ കന്യാകുമാരി ജില്ലയിലെ തന്നെ ഏറ്റവും വലിയ അതിശയകരമായ രണ്ട് ലെവൽ ക്രോസിങ് വെള്ളച്ചാട്ടം എന്നതാണ്. ഈ വെള്ളച്ചാട്ടം കൊടും വനങ്ങളാൽ ചുറ്റപ്പെട്ടു കിടക്കുന്നു. രണ്ടു ലയറുകളാൽ കാണപെടുന്ന ഈ വെള്ളച്ചാട്ടത്തിന്റെ ഉയർന്ന ഭാഗം ട്രക്കിങ്ങിനു ആയും താഴ്ന്ന ഭാഗം പിക്നിക്കിനും അനുയോജ്യമാണ്. ഒരു അരുവി വഴി ഇവിടെ മഴക്കാലത്തു വെള്ളം ഒഴുകി എത്താറുണ്ട്.

5. മണിമുത്തർ വെള്ളച്ചാട്ടം

കന്യാകുമാരിയിലെ ഏതു വെള്ളച്ചാട്ടങ്ങളുടെ പട്ടികയിൽ നോക്കിയാലും ഒഴിവാക്കാൻ സാധിക്കാത്ത ഒന്നാണ് മണിമുത്തർവെള്ളച്ചാട്ടം. ഈ വെള്ളച്ചാട്ടം ഉൾപ്പെടുത്താതെ പട്ടികകൾ അപൂർണം ആണ് എന്ന് തന്നെ പറയാം. ഈ വെള്ളച്ചാട്ടം സ്ഥിതി ചെയുന്നത് മണിമുത്തുർ നദിയുടെ ഡാമിന് കീഴിൽ ആണ്. ഈ വെള്ളച്ചാട്ടത്തിന്റെ വീതി വളരെ കൂടുതൽ ആയതിനാൽ നീന്തലിന് അനുയോജ്യമായ ഒരു വലിയ കുളമായി മാറുന്നു. കൂടാതെ ഈ വെള്ളച്ചാട്ടത്തിന്റെ വെള്ളം വളരെ തണുപ്പ് ഉള്ളതുമാണ്.

6. കോർട്ടല്ലം വെള്ളച്ചാട്ടം 

കോർട്ടല്ലം വെള്ളച്ചാട്ടം കന്യാകുമാരിക്ക്‌ സമീപമുള്ള ഏറ്റവും പ്രശസ്തമായ വെള്ളച്ചാട്ടങ്ങളിൽ ഒന്നാണ്. കോർട്ടല്ലം അല്ലെങ്കിൽ കോട്രാലം വെള്ളച്ചാട്ടം എന്നും ഇതിനെ അറിയപ്പെടുന്നു. ഈ വെള്ളചാട്ടം എന്നത് ഒൻപതു വെള്ളച്ചട്ടങ്ങളുടെ കൂട്ടം ആണ്. കാരണം ചിത്താർ നദിയിലെ പശ്ചിമഘട്ടത്തിൽ ആണ് ഈ കോർട്ടല്ലം വെള്ളച്ചാട്ടം സ്ഥിതി ചെയുന്നത്. പശ്ചിമ ഘട്ടത്തിൽ സ്ഥിതി ചെയുന്ന വെള്ളച്ചാട്ടം ആയതിനാൽ ഇവിടെ ഒരുപാട് ഔഷധഗുണം ഉണ്ടെന്നും അറിയപ്പെടുന്നു. നല്ല ഉയരത്തിലാണ് ഈ വെള്ളച്ചാട്ടം കാണപ്പെടുന്നത്. ജൂലൈ മഴ സമയത്താണ് ഇവിടെ ആളുകളെ കൂടുതൽ ആകർഷിക്കുന്നത്  ഒരു പിക്നിക് സ്ഥലമെന്ന നിലയിൽ ആണ്.

7. വാഴ്‌വാന്തോൾ വെള്ളച്ചാട്ടം 

ഒരു യഥാർത്ഥ പറുദീസയാണ് വാഴ്‌വാന്തോൾ വെള്ളച്ചാട്ടം. ട്രെക്കിങ് ഇഷ്ടപെടുന്ന ആർക്കും ഈ വെള്ളച്ചാട്ടവും ഇഷ്ടപെടും. കാരണം ഒരു ആഴത്തിലുള്ള വനത്തിലൂടെയുള്ള ട്രെക്കിങ് ചെയ്തു മാത്രമേ ഈ വെള്ളച്ചാട്ടത്തിൽ എത്താൻ പറ്റുകയുള്ളു. ഉൾവനത്തിൽ ആയിരുന്നാലും ഈ വെള്ളച്ചാട്ടത്തിന്റെ പ്രശസ്തിയിൽ ഒരു കുറവും സംഭവിച്ചിട്ടില്ല.

8. മങ്കയം വെള്ളച്ചാട്ടം

മങ്കയം വെള്ളച്ചാട്ടം പശ്ചിമഘട്ടത്തിലേക്കുള്ള ഒരു കവാടം ആണ്. ഈ വെള്ളച്ചാട്ടം സ്ഥിതി ചെയ്യുന്നത് മങ്കയം നന്ദിയിലാണ്. ഈ വെള്ളച്ചാട്ടത്തിന്റെ സവിശേഷത എന്തെന്നാൽ പക്ഷിനിരീക്ഷണം,ട്രാക്കിംഗ്, നീന്തൽ എന്നിവക്ക് എല്ലാം സൗകര്യങ്ങൾ ഉണ്ട് എന്നതാണ്. ട്രെക്കിങ്നമ്മളെ നയിക്കുന്നത് ഈ വെള്ളച്ചാട്ടത്തിനു അടുത്തുള്ള ഷോല വനങ്ങളിലേക്കും തുറന്ന പുൽമേടുകളിലേക്കും ആണ്.

9. പാൽ അരുവി  വെള്ളച്ചാട്ടം

ഈ വെള്ളച്ചാട്ടത്തിന്റെ ഉയരം എന്നത് ആണ് 300 അടിയാണ്. ഈ വെള്ളച്ചാട്ടം കന്യാകുമാരി ജില്ലയിലെ ഏറ്റവും ഉയർന്ന വെള്ളച്ചാട്ടം ആണ്. പാലരുവി വെള്ളച്ചാട്ടം കല്ലട നദിയിൽ ആണ് സ്ഥിതിചെയ്യുന്നത്. ഇവിടെ എത്തുവാനും നമ്മൾ ഒരു ചെറിയ വനത്തിലൂടെ പോകേണ്ടത് ആണ്.

10. കല്ലാർ മീൻമുട്ടി വെള്ളച്ചാട്ടം

പ്രശസ്തമായ കല്ലാർ മീൻ‌മുട്ടി വെള്ളച്ചാട്ടം കലാറിനു മുകളിലൂടെ ആണ് ഒഴുകുന്നത്. ഈ വെള്ളച്ചാട്ടം വന്നു പതിക്കുന്നത് നിരവധി കല്ലുകളുടെ മുകളിലേക്കാണ്. ഇവ ഒഴുകി എത്തുന്നത് നിരവധി പാറ കുളങ്ങളിലേക്കാണ്. മഴക്കാലത്തു ഇവിടത്തെ ജലത്തിന്റെ അളവ് കൂടുതൽ ആയതിനാൽ അധിക സന്ദർശകർ എത്താറില്ല. എന്നാൽ ഡിസംബർ ശൈത്യകാലത്ത് ഇവിടെ എത്തുന്നത് സന്ദർശകർ കൂടുതൽ ആണ്.

Leave a Comment