ചരിത്രം ഉറങ്ങുന്ന കണ്ണൂർ
കേരളളത്തിന്റെ ആസ്വദിക്കാൻ കഴിയുന്നതും പേര് കേട്ടതുമായ ഒരു ജില്ലയാണ് കണ്ണൂർ. കേരളത്തിലെ ആറാമത്തെ വലിയ ജില്ലയാണ് കണ്ണൂർ. കണ്ണൂരിനെ അതിന്റെ ഇംഗ്ലീഷ് നാമമായ കണ്ണനൂർ എന്നും അറിയപ്പെടുന്നു. കണ്ണൂർ ഏറ്റവും കൂടുതൽ പേരുകേട്ടിട്ടുള്ളത് അവിടത്തെ പ്രശസ്തമായ തെയ്യം കലയിലാണ്.
കൂടാതെ തുറമുഖങ്ങളിൽ പേരുകേട്ട കണ്ണൂർ കോലത്തിരി രാജാക്കന്മാരുടെ അന്താരാഷ്ട്ര കച്ചവടങ്ങൾ എന്നും എല്ലാ ആളുകളെയും അതിശയിപ്പിക്കുന്നത് ആണ്. ബ്രിട്ടീഷ്, ഡച്ച്, പോർട്ടുഗീസ് തുടങ്ങിയവർ അവരുടെ സ്വാധീനം കണ്ണൂരിൽ ചെലുത്താൻ തുടക്കമിട്ടത് തന്നെ പര്യവേഷകനായ മാർക്കോ പോളോ ഈ ജില്ലയെ സുഗന്ധവ്യഞ്ജന വ്യാപാരത്തിന്റെ മഹത്തായ എംപോറിയം എന്നായിരുന്നു. കണ്ണൂരിൽ കൂടുതലായും മുസ്ലിം സംസ്കാരത്തിൽ ജീവിക്കുന്നവർ ആണ്. ആയതിനാൽ തന്നെ ഇവിടെ എത്തുന്ന വിനോദ സഞ്ചാരികൾ അവരുടെ പാരമ്പര്യവും സംസ്കാരവും മനസ്സിൽ സൂക്ഷിക്കുകയും പ്രവർത്തിക്കുകയും വേണം.
സന്ദർശിക്കേണ്ട പ്രധാന സ്ഥലങ്ങൾ
1. സെന്റ് ഏഞ്ചലോ കോട്ട
ഇന്ത്യയിലെ ആദ്യത്തെ പോർട്ടുഗീസ് വൈസ്രോയി നിർമിച്ച കോട്ടയാണ് കണ്ണൂരിലെ സെന്റ് ഏഞ്ചലോ കോട്ട. ഈ കോട്ട കണ്ണൂരിലെ തന്നെ ഏറ്റവും ചരിത്രപ്രാധാന്യം ഉള്ള സ്ഥലങ്ങളിൽ ഒന്നുകൂടിയാണ്. ഈ കോട്ടയുടെ ഏറ്റവും വലിയ പ്രേത്യേകത എന്തെന്നാൽ കടലിനെ ചുക്കാൻ പിടിക്കുന്ന ത്രികോണാകൃതിയിലുള്ള ഭീമൻ കോട്ടയാണ്. കല്ലുകൊണ്ട് നിർമ്മിച്ച ലാറ്ററൈറ്റ് ഭിത്തികൾ ഈ കോട്ടയുടെ ഭംഗി കൂട്ടുന്നു. ഇവിടത്തെ വാസ്തുവിദ്യ ഏറ്റവും മികച്ചതാണ്. അതുകൊണ്ടു തന്നെ ഇന്നത്തെ തലമുറകൾ ഈ കോട്ട സന്ദർശിക്കേണ്ടത് തന്നെയാണ്. കടലിനെയും കോട്ടയെയും വേർതിരിക്കുന്ന കടൽഭിത്തി മോപ്പില്ല കടലിന്റെ മനോഹരമായ കാഴ്ച ആശ്വാസം നൽകുന്നു. ഈ കോട്ടയുടെ സമുച്ചയത്തിൽ നമുക്ക് വിശ്രമിക്കുകയും കൂടാതെ അറബിക്കടലിന്റെ അതിശയകരമായ കാഴ്ചകൾ കാണുവാനും ആസ്വദിക്കാനും സാധിക്കുന്നു.
2. മുഴപ്പിലങ്ങാട് ബീച്ച്
എന്നും ഒരു അതിശയകരമായ കാഴ്ചകൾ നൽകുന്ന ഒരു ബീച്ചാണ് മുഴപ്പിലങ്ങാട് ബീച്ച്. ഓറഞ്ച്, മഞ്ഞ നിറത്തിലുള്ള സൂര്യാസ്തമയ കാഴ്ചകൾ നൽകുന്ന ഒരു ബീച്ചാണ് മുഴപ്പിലങ്ങാട്. ഈ ബീച്ചിനു മറ്റൊരു പ്രേത്യേകത എന്തെന്നാൽ കേരളത്തിലെ ഒരേയൊരു ഡ്രൈവ് ഇൻ ബീച്ചാണ്. ഓറഞ്ച്, മഞ്ഞ നിറത്തിലുള്ള സൂര്യാസ്തമയം ആയതിനാൽ ഈ സമയത് ഈ കടൽത്തീരത്തെ മണലുകൾ എല്ലാം സ്വർണ നിരത്തിലാകുന്നു. ഈ കടലിനരികിലൂടെ എത്ര ദൂരം വേണേലും നമുക്ക് നടക്കാനും ഉല്ലാസയാത്രകൾ ചെയ്യുവാനും സാധിക്കുന്നു. ഈ സമയങ്ങളിൽ പ്രകൃതി ഭംഗി കൂടുതലായും ആസ്വദിക്കാനും സാധിക്കുന്നു. ഫോട്ടോഗ്രാഫി ഇഷ്ടപ്പെടുന്നവർക്ക് ഈ ബീച്ച് ആശ്വാസകരമായ ചിത്രങ്ങൾ നൽകുന്നു.
3. പാലക്കയം തട്ട്
കേരളത്തിലെ ഏറ്റവും കൂടുതൽ ആളുകൾ സന്ദർശിക്കുന്ന ഒരു ഹിൽ സ്റ്റേഷൻ ആണ് പാലക്കയം തട്ട്. പച്ചപ്പ് നിറഞ്ഞതും, നല്ല ഉയരം എന്നുപറഞ്ഞാൽ സമുദ്രനിരപ്പിൽ നിന്ന് ഏകദേശം 3350 അടി ഉയരത്തിൽ സ്ഥിതി ചെയുനനതുമാണ് ഈ പാലക്കയം തട്ട്. ട്രക്കിങ്ങിന് ഏറ്റവും അനുയോജ്യമായ സഥലമാണ് പാലക്കയം. ഈ ഗ്രാമം ഇടതൂർന്ന വനങ്ങളും കുന്നുകളും കൊണ്ട് നിറഞ്ഞു ഇരിക്കുന്നു. അദ്ഭുതകരമായ ശാന്തത നൽകുന്ന ഒരു പ്രകൃതി ദത്ത പറുദീസയാണ് പാലക്കയം. പ്രകൃതിയാൽ വിസ്മയം തീർത്ത പാലക്കയം തട്ട് ശാന്തിയുടെയും സമാധാനത്തിന്റെയും അത്ഭുതകരമായ ഒരിടം കൂടിയാണ്. നിത്യ ജീവിത തിരക്കുകളിൽ നിന്നും രക്ഷപ്പെടാനും ഇവിടം സഞ്ചാരികൾ തിരഞ്ഞെടുക്കാറുണ്ട്.
4. കണ്ണൂർ ലൈറ്റ് ഹൗസ്
കേരളത്തിൽ ആദ്യമായി നിർമിച്ച ലൈറ്റ് ഹൗസ് ആണ് കണ്ണൂരിലേത്. ഇത് 75 അടി ഉയരത്തിൽ സ്ഥിതി ചെയുന്നു. 1903 ആണ് ഈ ലൈറ്റ് ഹൗസ് നിർമിച്ചത്. കേരളത്തിൽ ആദ്യമായി നിർമിച്ച ലൈറ്റ് ഹൗസ് ആയതിനാൽ ഒരുപാട് ചരിത്രപരവും സാംസ്കാരിക പ്രാധാന്യവും ഈ സ്ഥലത്തിന് ഉണ്ട്. ഈ ലൈറ്റ് ഹൗസിൽ നിന്ന് നോക്കിയാൽ അറേബ്യൻ കടലിന്റെ വിശാലമായ വിസ്തൃതിയും, ബേബി ബീച്ച് എന്നിവയുടെ മനോഹരവും സുന്ദരവുമായ ദൃശ്യം നൽകുന്നു. ഇവിടെ നന്നായി പരിപാലിച്ചു പോരുന്ന ഒരു പൂന്തോട്ടം ഉണ്ട്. അതിന് നടുവിലായി ഒരു വാട്ടർ ഫൗഡേഷൻ ഷോ വൈകുന്നേരങ്ങളിൽ ഇവിടെ വിനോദ സഞ്ചാരികളെ ഈ കാര്യം കൊണ്ട് ആകർഷിക്കുകയും ചെയുന്നു. ഉയർന്ന പ്രദേശം ആയതിനാൽ തന്നെ ഇവിടെ വീശുന്ന കാറ്റിന് നല്ല കുളിർമയും നമുക്ക് അനുഭവിക്കാൻ സാധിക്കുന്നു.
5. വിസ്മയ വാട്ടർ പാർക്ക്
എന്നും മനസിന് ആനന്ദം നൽകുന്ന ഒന്നാണ് പാർക്കുകൾ. ഇങ്ങനെ പേരുകേട്ട പാർക്കായ വിസ്മയ വാട്ടർ പാർക്ക് കണ്ണൂരിൽ സ്ഥിതി ചെയുന്നു. ഈ സ്ഥലത്തു നിഅവധി സഞ്ചാരികൾ ആണ് എത്തുന്നത്. 2008 മലബാർ ടൂറിസം ഡെവലപ്മെന്റ് കോ ഓപ്പറേറ്റീവ് ലിമിറ്റഡ് വാട്ടർ പാർക്കിനു ശേഷം ശ്രെദ്ധേയമായ ഒരു വാട്ടർ പാർക്കാണ് വിസ്മയ. ലോകോത്തര നിലവാരത്തിലുള്ള സ്പ്ലാഷ് പൂളുകളും, അമ്യൂസ്‌മെന്റ്റ് റൈഡുകളും ഉള്ള കണ്ണൂരിലെ ഒരേയൊരു വാട്ടർ പാർക്ക്. ഈ പാർക്കിന്റെ ഏറ്റവും വലിയ സവിശേഷത എന്തെന്നാൽ അതിന്റെ ഇന്റീരിയർ ഇൻഫ്രാസ്ട്രക്ചർ ആണ്. കൂടുതൽ വിനോദസഞ്ചാരികളെ ആകർഷിക്കുന്നതും ഇതുകൊണ്ടു തന്നെ.