കോട്ടയം
മർമല വെള്ളച്ചാട്ടം
മർമല വെള്ളച്ചാട്ടം സ്ഥിതി ചെയുന്നത് കോട്ടയം ജില്ലയിലെ ഈരാറ്റുപേട്ടയ്ക്കടുത്തുള്ള ടീകോയ് ഗ്രാമത്തിലാണ്. വാഗമണ്ണിൽ നിന്നും ൧൬ കിലോമീറ്റര് അകലെയാണ് ഈ വെള്ളച്ചാട്ടം. കോട്ടയം ജില്ലയിൽ വിനോദ സഞ്ചാരികളെ കൂടുതൽ ആകർഷിക്കുന്ന ഒരിടം കൂടിയാണ് മർമല വെള്ളച്ചാട്ടം. ഈ വെള്ളച്ചാട്ടത്തിനു ഏകദേശം 60 മീറ്റർ ഉയരം ആണ് ഉള്ളത്. ഈ ഉയരത്തിൽ നിന്ന് പതിക്കുന്ന ജലം നേരെ പതിക്കുന്നത് 12 മീറ്റർ ആഴത്തിലുള്ള കുളത്തിൽ ആണ്. ഈ വെള്ളച്ചാട്ടം വളരെ അപകടകരമായതിനാൽ ഇവിടെ ആരെയും കുളിക്കുവാൻ അനുവദിക്കുന്നില്ല. എന്നിരുന്നാലും ഈ വെള്ളച്ചാട്ടം ഒഴുകി എത്തുന്ന നദിയിൽ ആളുകൾക്ക് കുളിക്കാവുന്നത് ആണ്. ഈ വെള്ളച്ചാട്ടത്തിലേക്ക് പോകേണ്ടത് ഒരു വനത്തിലൂടെയാണ് അതുകൊണ്ടു തന്നെ സാഹസിക ഇഷ്ടപെടുന്ന വിനോദ സഞ്ചാരികൾക്കു ഈ സ്ഥലം ഇഷ്ടപെട്ടിരിക്കും. പ്രകൃതി ഭംഗിയുടെ നല്ലൊരു കാഴ്‌ച അനുഭവം ആണ് ഈ വെള്ളച്ചാട്ടം വിനോദ സഞ്ചാരികൾക്കു നൽകുന്നത്.
കട്ടിക്കയം വെള്ളച്ചാട്ടം
ട്രാക്കിംഗ് ഇഷ്ടപെടുന്നവർക്കും സാഹസികത ഇഷ്ടപെടുന്നവർക്കും ഈ വെള്ളച്ചാട്ടം വളരെ നല്ല അനുഭവമാണ് നൽകുന്നത്. നമ്മുടെ വാഹനങ്ങൾ ഈ വെള്ളച്ചാട്ടത്തിന്റെ അടുത്ത് വരെ കൊണ്ട് പോകാൻ സാധിക്കുന്നത് ആണ്. ഇങ്ങോട്ടേക്കു ഉള്ള വഴികൾ അല്പം ദുഷ്കരം ആണേലും നമുക്ക് ഈ വെള്ളച്ചാട്ടത്തിലേക്ക് ഇറങ്ങാനും സമയം ചെലവിടാനും സാധിക്കുന്നു.
ഇല്ലിക്കൽ കല്ല്
കോട്ടയം ജില്ലയിൽ കേരളത്തിൽ പേരുകേട്ട ഒരു വിനോദ സഞ്ചാര കേന്ദ്രമാണ് ഇല്ലിക്കൽ കല്ല്. ഏകദേശം 6000 അടി ഉയരത്തിൽ ആണ് ഈ സ്ഥലം സ്ഥിതി ചെയുന്നത്. പശ്ചിമ കേരളത്തിലെ ഏറ്റവും ഉയർന്ന കൊടുമുടി ആണ് ഇല്ലിക്കൽ കല്ല്. ഈ കൊടുമുടിക്കു ഏറ്റവും അടുത്തുള്ള പർവ്വതം എന്നത് തീക്കോയ് ആണ്. ഈ കൊടുമുടിയിലെ ഇല്ലിക്കൽ മാളക്കു മുകളിൽ ആണ് ഈ കല്ല് സ്ഥിസ്തി ചെയുന്നത്. ഇവിടത്തെ ഏറ്റവും വലിയ സവിശേഷത എന്തെന്നാൽ ഈ കള്ളിന്റെ പകുതി ഭാഗം അടർന്നു വീഴുകയും ബാക്കി പകുതി ഭാഗം മാത്രം ആണ് ഇവിടെ ഇപ്പൊ സ്ഥിതി ചെയുന്നത്. ഈ കല്ല് ഇതിനെ ചുറ്റി പാട്ടി നിൽക്കുന്ന പർവ്വതങ്ങളെ സഹായിക്കുന്നു.
ഡിസ്കുകളും മെഷീനുകളും – സണ്ണിയുടെ ഗ്രാമഫോൺ മ്യൂസിയം
ഒരുപാട് പുരാതന വസ്തുക്കൾ കൊണ്ട് നിറഞ്ഞ ഒരു മ്യൂസിയം ആണ് ഡിസ്കുകളും മെഷീനുകളും – സണ്ണിയുടെ ഗ്രാമഫോൺ മ്യൂസിയം. ഇവിടെ സൂക്ഷിക്കുന്ന എല്ലാ പുരാതന വസ്തുക്കൾക്കും നല്ല വില മതിക്കുന്നതാണ്. ഒരു ലക്ഷത്തിൽ അധികം റെക്കോർഡുകൾ ഉൾകൊള്ളുന്ന ഒരു മ്യൂസിയം കൂടിയാണ് ഇത്. കൂടാതെ വ്യത്യസ്ത പ്രായത്തിൽ ഉള്ള ഗ്രാമഫോണുകൾ, റേഡിയോ, വാഹനങ്ങൾ, ടെലിഫോണുകൾ എന്നിവയുടെയും ശേഖരങ്ങൾ കൂടി ഇവിടെ ഉണ്ട്. ഈ മ്യൂസിയം പരിപാലിച്ചു പോരുന്നത് സ്വകാര്യ വ്യക്തികൾ ആണെങ്കിലും ഇവിടേക്കുള്ള പ്രവേശനം സോജന്യം ആണ്. സംഗീതം, ചരിത്രം എന്നിവയിൽ നിങ്ങള്ക്ക് താല്പര്യം ഉണ്ടേൽ ഈ മ്യൂസിയം സന്ദർശിക്കുന്നത് എന്ത് കൊണ്ടും നല്ലതാണ്.
ബേ ഐലൻഡ് ഡ്രിഫ്റ് വുഡ് മ്യൂസിയം
ഇവിട ഉള്ളത് ശിലാപങ്ങളുടെ ശേഖരങ്ങൾ ആണ്. ഇതും ഒരു അദ്വീതീയ മ്യൂസിയം ആണ്. ഇവിടത്തെ ശിലാപങ്ങൾ നിർമിച്ചിരിക്കുന്നത് ആൻഡമാൻ നിക്കോബാറിലെ തടികൾ ഉപയോഗിച്ചാണ്. എന്നും പ്രകൃതിയോട് ഇടചേർന്നു നിൽക്കുന്ന ശിലാപങ്ങൾ എന്നതാണ് ഇവിടത്തെ പ്രേത്യേകതകളിൽ ഒന്ന്. ഇവിടത്തെ ശിലാപങ്ങളെ പുനര്നിര്മിച്ചത് റിട്ടയേർഡ് അധ്യാപികയായ ശ്രീമതി രാജി പുന്നൂസ് ആണ്. ഇവിടെ കൂടുതലായും കാണുന്നത് വിവിധ തരത്തിലുള്ള മൃഗങ്ങളുടെ ശിലാപനങ്ങൾ ആണ്. കൂടാതെ ഇവ പണികഴപ്പിച്ചതിന് ശേഷം ഓരോ ശില്പികളും പ്രകൃതിയുടെ സൗന്ദര്യം ആ ശിലാപങ്ങളെ വിട്ടു പോയിട്ടില്ല എന്ന് ഉറപ്പു വരുത്തുന്നു. ഓരോ ഡ്രിഫ്റ് വുഡിലും അതിന് അനുയോജ്യമായ ശില്പങ്ങൾ തന്നെ പണികഴിക്കുന്നു.
മാങ്കോസ് മെഡോസ് അഗ്രികൾച്ചർ തീം പാർക്ക്
ഒരു കാർഷിക തീം പാർക്കാണ് മാങ്കോസ് മെഡോസ് അഗ്രികൾച്ചർ തീം പാർക്ക്. ഈ പാർക്ക് സ്ഥിതി ചെയുന്നത് കോട്ടയത്തിലെ കടുത്തുരുത്തിയിൽ ആണ്. വിവിധ തരത്തിലെ ഔഷധ സസ്യങ്ങൾ ഏകദേശം 1900 ഇനങ്ങൾ,700 വിവിധ ഇനത്തിലെ വൃക്ഷങ്ങൾ, ഏകദേശം 900 ഇനത്തിലുള്ള പൂച്ചെടികൾ എന്നിവ കൂടാതെ 4800 അധികം സസ്യങ്ങൾ എല്ലാം കൂടി ഉൾകൊള്ളുന്ന ഒരിടം ആണ് ഈ പാർക്ക്. ഇത് കേരളത്തിലെ തന്നെ ഏറ്റവും ജൈവവൈവിധ്യ സ്ഥലങ്ങളിൽ ഒന്നുകൂടിയാണ്. എന്നും പച്ചപ്പ് ഇഷ്ടപെടുന്ന ഏതൊരാൾക്കും ഇഷ്ടപെടുന്ന ഒരിടം.